ജാന്‍.എ.മന്‍ 25 മുതല്‍ സണ്‍ നെക്സ്റ്റില്‍

ജാന്‍.എ.മന്‍ 25 മുതല്‍ സണ്‍ നെക്സ്റ്റില്‍

ബോക്സ് ഓഫിസില്‍ സര്‍പ്രൈസ് ഹിറ്റായി മാറിയ ‘ജാന്‍.എ.മന്‍’ 25 മുതല്‍ സണ്‍ നെക്സ്റ്റ് പ്ലാറ്റ്‍ഫോമില്‍ പ്രദര്‍ശനത്തിന് ലഭ്യമാകും. നവാഗതനായ ചിദംബരത്തിന്‍റെ സംവിധാനത്തില്‍ ഒരുങ്ങിയ കോമഡി എന്‍റര്‍ടെയ്നര്‍ ചിത്രം വളരെ കുറഞ്ഞ ബജറ്റില്‍ ഒരുക്കിയത് എങ്കിലും ആഗോള ബോക്സ് ഓഫിസില്‍ 15-20 കോടി കളക്റ്റ് ചെയ്യാന്‍ സാധിച്ചുവെന്നാണ് വിലയിരുത്തല്‍. അര്‍ജുന്‍ അശോകന്‍, ബാലു വര്‍ഗീസ്, ഗണപതി, ബേസില്‍ ജോസഫ്, സിദ്ധാര്‍ഥ് മേനോന്‍, അഭിരാം രാധാകൃഷ്ണന്‍, റിയ സൈറ, ഗംഗ മീര, സജിന്‍ ഗോപു, ചെമ്പില്‍ അശോകന്‍, ലാല്‍ എന്നിവര്‍ അഭിനേതാക്കളായി എത്തുന്ന ചിത്രം ചെറിയ റിലീസായാണ് എത്തിയത് എങ്കിലും മികച്ച അഭിപ്രായം സ്വന്തമാക്കിയതോടെ കൂടുതല്‍ തിയറ്ററുകളിലേക്കെത്തി.

കേരള റിലീസ് വിജയകരമായതിനു പിന്നാലെ മറ്റ് ഇന്ത്യന്‍ സെന്‍ററുകളിലും ഗള്‍ഫിലും റിലീസ് ചെയ്ത ചിത്രം ലാഭക്ഷമതയില്‍ കഴിഞ്ഞ വര്‍ഷം ഏറ്റവും മുന്നില്‍ നില്‍ക്കുന്ന മലയാള സിനിമയായി മാറി. ഒ.ടി.ടി റിലീസ് ലക്ഷ്യമിട്ട് ഷൂട്ടിംഗ് തുടങ്ങിയ ചിത്രം ചിത്രീകരണം പുരോഗമിക്കവേ തിയറ്റര്‍ റിലീസ് ആക്കാമെന്ന് തീരുമാനിക്കുകയായിരുന്നു. ചിദംബരവും സഹോദരന്‍ കൂടിയായ നടന്‍ ഗണപതിയും, സപ്‌നേഷും ചേര്‍ന്നാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയത്. ഛായാഗ്രഹണം വിഷ്ണു തണ്ടശ്ശേരി, സംഗീത സംവിധാനം ബിജിബാല്‍, എഡിറ്റിംഗ് കിരണ്‍ദാസ്.

Chidambaram directorial ‘Janeman’ will be live for streaming via Sun Nxt from Feb 25th. Basil Joseph, Arjun Ashokan, and Ganapathi in lead roles.

Latest OTT