നവാഗതനായ ചിദംബരത്തിന്‍റെ സംവിധാനത്തില്‍ ഒരുങ്ങിയ കോമഡി എന്‍റര്‍ടെയ്നര്‍ ചിത്രം ‘ജാന്‍.എ.മന്‍’ ബോക്സ് ഓഫിസില്‍ സ്വന്തമാക്കുന്നത് വന്‍ നേട്ടം. വളരെ കുറഞ്ഞ ബജറ്റില്‍ ഒരുക്കിയ ചിത്രം 10 കോടിക്ക് മുകളില്‍ ഗ്രോസ് കളക്ഷന്‍ സ്വന്തമാക്കിയതായി അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. അര്‍ജുന്‍ അശോകന്‍, ബാലു വര്‍ഗീസ്, ഗണപതി, ബേസില്‍ ജോസഫ്, സിദ്ധാര്‍ഥ് മേനോന്‍, അഭിരാം രാധാകൃഷ്ണന്‍, റിയ സൈറ, ഗംഗ മീര, സജിന്‍ ഗോപു, ചെമ്പില്‍ അശോകന്‍, ലാല്‍ എന്നിവര്‍ അഭിനേതാക്കളായി എത്തുന്ന ചിത്രം ചെറിയ റിലീസായാണ് എത്തിയത് എങ്കിലും മികച്ച അഭിപ്രായം സ്വന്തമാക്കിയതോടെ കൂടുതല്‍ തിയറ്ററുകളിലേക്കെത്തി. നാലാം വാരത്തിലും തിയറ്ററുകളില്‍ തുടരുന്നു.
കേരള റിലീസ് വിജയകരമായതിനു പിന്നാലെ മറ്റ് ഇന്ത്യന്‍ സെന്‍ററുകളിലും ഗള്‍ഫിലും റിലീസ് ചെയ്ത ചിത്രം ലാഭക്ഷമതയില്‍ ഈ വര്‍ഷം ഏറ്റവും മുന്നില്‍ നില്‍ക്കുന്ന മലയാള സിനിമയായി മാറി. ഒ.ടി.ടി റിലീസ് ലക്ഷ്യമിട്ട് ഷൂട്ടിംഗ് തുടങ്ങിയ ചിത്രം ചിത്രീകരണം പുരോഗമിക്കവേ തിയറ്റര്‍ റിലീസ് ആക്കാമെന്ന് തീരുമാനിക്കുകയായിരുന്നു. ചിദംബരവും സഹോദരന്‍ കൂടിയായ നടന്‍ ഗണപതിയും, സപ്‌നേഷും ചേര്‍ന്നാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയത്. ഛായാഗ്രഹണം വിഷ്ണു തണ്ടശ്ശേരി, സംഗീത സംവിധാനം ബിജിബാല്‍, എഡിറ്റിംഗ് കിരണ്‍ദാസ്.
Chidambaram directorial ‘Janeman’ crossed the 10 cr mark in WW gross collection. Basil Joseph, Arjun Ashokan, and Ganapathi in lead roles.