തന്റെ പുതിയ ചിത്രം ജല്ലിക്കെട്ട് മനുഷ്യന്റെ സ്വാതന്ത്ര്യവും മാവോയിസ്റ്റ് സാഹചര്യവും രണ്ട് കാളകളുടെ വീക്ഷണ കോണുകളില്‍ നിന്ന് കാണുന്നതാണ് ലിജോ ജോസ് പല്ലിശേരി. എസ് ഹരീഷിന്റെ മാവോയിസ്റ്റ് എന്ന കഥയെ ആധാരമാക്കി തയാറാക്കിയ തിരക്കഥ ഏറെ നര്‍മ സ്വഭാവത്തിലുള്ളതാണെന്ന് അടുത്തിടെ ഒരു അഭിമുഖത്തില്‍ ലിജോ ജോസ് വ്യക്തമാക്കി. മനുഷ്യനിലെ മൃഗസ്വഭാവത്തിന്റെ ചിത്രീകരണം കൂടിയാണ് ജല്ലിക്കെട്ട്.
ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായി കഴിഞ്ഞു. ആന്റണി വര്‍ഗീസിന് ചിത്രീകരണത്തിനിടെ പരുക്കേറ്റതും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. വിനായകനാണ് ജല്ലിക്കെട്ടില്‍ മുഖ്യ വേഷത്തില്‍ എത്തുന്നത്. ലിജോ ജോസ് സംവിധാനം ചെയ്ത കഴിഞ്ഞ ചിത്രം ഈ മ യൗവിലും ഒരു പ്രധാന വേഷം ചെയ്തത് വിനായകനാണ്. പുതുമുഖമാണ് നായികാ വേഷത്തില്‍ എത്തുന്നത്. ബിഗ് ബോസ് വിജയി സാബുമോന് അബ്ദു സമദ് ചിത്രത്തില്‍ പ്രധാന വേഷത്തിലുണ്ട്. എസ് ഹരീഷും ആര് ഹരികുമാറും ചേര്‍ന്ന് തിരക്കഥ ഒരുക്കുന്ന ചിത്രം ഒ തോമസ് പണിക്കരാണ് നിര്‍മിക്കുന്നത്. ഗിരീഷ് ഗംഗാധരന് ഛായാഗ്രഹണവും ദീപു ജോസഫ് എഡിറ്റിംഗും നിര്‍വഹിക്കും. പ്രശാന്ത് പിള്ളയുടേതാണ് സംഗീതം.