ആനന്ദം സിനിമയിലൂടെ മലയാളത്തിലേക്ക് നായികയായി എത്തിയ അന്നു ആൻ്റണി പ്രധാന വേഷത്തിലെത്തുന്ന ‘മെയ്ഡ് ഇന്‍ ക്യാരവാന്‍’ എന്ന സിനിമയുടെ ചിത്രീകരണം ദുബായില്‍ പൂർത്തിയായി. സിനിമാ കഫെ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മഞ്ജു ബാദുഷയാണ് ചിത്രം നിർമ്മിക്കുന്നത്. നവാഗതനായ ജോമി കുര്യാക്കോസ് സംവിധാനം ചെയ്യുന്ന ‘മെയ്ഡ് ഇന്‍ ക്യാരവാൻ്റെ’ കഥ, തിരക്കഥ തയ്യാറാക്കിയിരിക്കുന്നത് സംവിധായകൻ തന്നെയാണ്. പ്രശസ്ത പ്രൊഡക്ഷൻ കൺട്രോളർ എൻ.എം ബാദുഷയാണ് ചിത്രത്തിൻ്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍.
ഈ കോവിഡ് കാലത്ത് പൂർണ്ണമായും ഗള്‍ഫ് പശ്ചാത്തലത്തില്‍ ചിത്രീകരിച്ച സിനിമയുടെ പ്രധാന ലൊക്കേഷനുകൾ .ദുബായ്, അബുദാബി, ഫുജൈറ, റാസ് അൽ ഖൈമ എന്നിവിടങ്ങളാണ്. അന്നു ആൻ്റണിയെ കൂടാതെ പ്രിജിൽ, ആൻസൺ പോൾ, മിഥുൻ രമേഷ്, അന്താരാഷ്ട്ര താരങ്ങളും മോഡലുകളുമായ ഹാഷെം കടൂറ, അനിക ബോയ്ലെ, ജെന്നിഫർ, നസ്സഹ,എൽവി സെൻ്റിനോ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
പ്രശസ്ത ഛായാഗ്രാഹകൻ ഷിജു എം ഭാസ്ക്കറാണ് ചിത്രത്തിൻ്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. എഡിറ്റർ- വിഷ്ണു വേണുഗോപാൽ,മേക്കപ്പ്- നയന രാജ്, കോസ്റ്റ്യൂം- സംഗീത ആർ പണിക്കർ, ആർട്ട്- രാഹുൽ രഘുനാഥ്, പ്രോജക്ട് ഡിസൈനർ – പ്രജിൻ ജയപ്രകാശ്, സ്റ്റിൽസ്- ശ്യാം മേത്യൂ, പി.ആർ.ഓ- പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. ചിത്രം ഓണം റിലീസായി എത്തിക്കാനാണെന്ന് അണിയറ പ്രവർത്തകർ പറയുന്നു.
Its pack up for ‘Made in Caravan’ . The Jomi Kuriakkose directorial has Annu Antony in lead role.