കരിയറിലെ തന്നെ ആദ്യ ഇരട്ട വേഷത്തിൽ ജോജു ജോർജ് എത്തുന്ന ‘ഇരട്ട’ സിനിമയുടെ ഒ ടി ടി റിലീസ് മാർച്ച് മൂന്നിന് . നായാട്ടിനു ശേഷം മാർട്ടിൻ പ്രക്കാട്ട് – ജോജു ജോർജ്, സിജോ വടക്കൻ എന്നിവർ നിർമ്മിച്ച ചിത്രം തിയേറ്ററുകളിൽ ശരാശരി പ്രകടനമാണ് നടത്തിയത്. നെറ്റ്ഫ്ലിക്സിലാണ് ചിത്രം പ്രദർശനത്തിന് ലഭ്യമാവുക.
ഇരട്ട സഹോദരങ്ങളായ രണ്ടു പോലീസ് ഉദ്യോഗസ്ഥരുടെ ജീവിതം പറയുന്ന ചിത്രം, നിരൂപക പ്രശംസയും നേടിയിരുന്നു. ഈ ഇരട്ടകൾക്കിയിൽ അവിചാരിതമായി ഉണ്ടാകുന്ന ചില സംഭവ വികാസങ്ങൾ ചിത്രത്തെ കൂടുതൽ ആകാംഷനിറഞ്ഞതാക്കുന്നു. ജോജുവിനോപ്പം അഞ്ജലി അവതരിപ്പിക്കുന്ന നായികാ കഥാപാത്രവും പ്രതീക്ഷ നൽകുന്നതാണ്. ആക്ഷനും സസ്‌പെൻസും നിറഞ്ഞ ചിത്രം തികച്ചും വ്യത്യസ്തമായ അനുഭവം തന്നെയാകും നൽകുക എന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ.
ഇരട്ടയുടെ കഥ, തിരക്കഥ, സംവിധാനം എന്നിവ നിർവഹിക്കുന്നത് നവാഗതനായ രോഹിത് എം ജി കൃഷ്ണൻ ആണ്.
അഞ്ജലി, സ്രിന്ധ, ആര്യാ സലിം, ശ്രീകാന്ത് മുരളി, സാബുമോൻ,അഭിരാം എന്നിവരാണ് ഇരട്ടയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സമീർ താഹിറിന്റെയും, ഷൈജു ഖാലിദിന്റെയും ഗിരീഷ് ഗംഗാധരന്റെയും കൂടെ ഛായാഗ്രഹണ മേഖലയിൽ പ്രവർത്തിച്ച വിജയ് ആണ് ഇരട്ടയുടെ ഡി ഓ പി. ഹിറ്റ് ഗാനങ്ങൾ മലയാളി പ്രേക്ഷകർക്ക് സമ്മാനിച്ച ജേക്സ് ബിജോയാണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് .ലിറിക്‌സ് അൻവർ അലി. എഡിറ്റർ : മനു ആന്റണി, ആർട്ട് : ദിലീപ് നാഥ് , വസ്ത്രലങ്കാരം : സമീറ സനീഷ്, മേക്കപ്പ് : റോണക്സ്, സ്റ്റണ്ട്സ് : കെ രാജശേഖർ എന്നിവരാണ്. പി ആർ ഓ : പ്രതീഷ് ശേഖർ.