ഡബിൾ റോളിൽ ജോജു ജോർജ് : മാർട്ടിൻ പ്രക്കാട്ട് – ജോജു ജോർജ് ചിത്രം ഇരട്ട ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

ഡബിൾ റോളിൽ ജോജു ജോർജ് : മാർട്ടിൻ പ്രക്കാട്ട് – ജോജു ജോർജ് ചിത്രം ഇരട്ട ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

തന്‍റെ കരിയറിലെ ആദ്യ ഡബിൾ റോളിൽ ജോജു ജോർജ് എത്തുന്ന ചിത്രമാണ് ഇരട്ട. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മഞ്ജു വാര്യർ, ടൊവിനോ തോമസ്, സുരാജ് വെഞ്ഞാറമൂട്, ഐശ്വര്യാ ലക്ഷ്മി, റിമാ കല്ലിങ്കൽ, അനു സിതാര, രമേശ് പിഷാരടി, അർജുൻ അശോകൻ, അനശ്വരാ രാജൻ,മമിതാ ബൈജു, മിഥുൻ രമേഷ്, അപർണാ ദാസ് തുടങ്ങി നിരവധി താരങ്ങൾ സോഷ്യൽ മീഡിയയിലൂടെ റിലീസ് ചെയ്തു. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ സ്വഭാവത്തിൽ വ്യത്യസ്‌തകൾ ഉറപ്പായും ഉള്ള ഇരട്ടകളുടെ ഗെറ്റപ്പിൽ ജോജു ജോർജ് എത്തുന്നു.

നായാട്ടിനു ശേഷം മാർട്ടിൻ പ്രക്കാട്ടും ജോജുവും ഒരുമിക്കുന്ന ഇരട്ട പ്രേക്ഷകർക്ക് തിയേറ്റർ ദൃശ്യാനുഭവം നൽകുമെന്നുറപ്പാണ്. ദേശീയ സംസ്ഥാന അവാർഡുകൾ കരസ്ഥമാക്കിയ ജോജു ജോർജിന്‍റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനങ്ങൾ സമ്മാനിക്കുന്നതാണ് ഇരട്ടയിലെ രണ്ടു കഥാപാത്രങ്ങൾ. അപ്പു പാത്തു പാപ്പു പ്രൊഡക്ഷൻസും മാർട്ടിൻ പ്രക്കാട്ട് ഫിലിംസും സിജോ വടക്കനും ചേർന്നാണ് ഇരട്ടയുടെ നിർമ്മാണം. ഇരട്ട സഹോദരങ്ങളായ രണ്ടു പോലീസ് ഉദ്യോഗസ്ഥരുടെ കഥ പറയുന്ന ചിത്രത്തിന്‍റെ കഥ, തിരക്കഥ, സംവിധാനം എന്നിവ നിർവഹിക്കുന്നത് നവാഗതനായ രോഹിത്.എം.ജി.കൃഷ്ണൻ ആണ്.

അഞ്ജലി, സ്രിന്ധ, ആര്യാ സലിം, ശ്രീകാന്ത് മുരളി, സാബുമോൻ,അഭിരാം എന്നിവരാണ് ഇരട്ടയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സമീർ താഹിറിന്റെയും, ഷൈജു ഖാലിദിന്റെയും ഗിരീഷ് ഗംഗാധരന്റെയും കൂടെ ഛായാഗ്രഹണ മേഖലയിൽ പ്രവർത്തിച്ച വിജയ് ആണ് ഇരട്ടയുടെ ഡി ഓ പി. ഹിറ്റ്‌ ഗാനങ്ങൾ മലയാളി പ്രേക്ഷകർക്ക് സമ്മാനിച്ച ജേക്സ് ബിജോയാണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് .ലിറിക്‌സ് അൻവർ അലി. എഡിറ്റർ : മനു ആന്‍റണി, ആർട്ട് : ദിലീപ് നാഥ്‌ , വസ്ത്രലങ്കാരം : സമീറ സനീഷ്, മേക്കപ്പ്: റോണക്സ്, സ്റ്റണ്ട്സ് : കെ രാജശേഖർ എന്നിവരാണ്. പി ആർ ഓ : പ്രതീഷ് ശേഖർ.

Latest Upcoming