ഉണ്ണി മുകുന്ദന്‍, ഗോകുല്‍ സുരേഷ് എന്നിവരെ പ്രധാന കഥാപാത്രമാക്കി സൈജു എസ് സംവിധാനം ചെയ്യുന്ന ഇര മാര്‍ച്ച് 16നാണ് തിയറ്ററുകളിലെത്തിയത്. ചില നെഗറ്റിവ് റിവ്യൂകള്‍ക്കിടയിലും മികച്ച ത്രില്ലര്‍ എന്ന അഭിപ്രായം സ്വന്തമാക്കി മെയ്ന്‍ സെന്ററുകളില്‍ ചിത്രം തുടരുകയാണ്. നാലു ദിവസത്തില്‍ 1.28 കോടി രൂപ കേരളത്തിലെ തിയറ്ററുകളില്‍ നിന്ന് ഇര നേടിയെന്നാണ് ട്രേഡ് അനലിസ്റ്റുകളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ വരുന്നത്. വന്‍താരങ്ങളില്ലാത്ത ഒരു ചെറിയ സിനിമയെ സംബന്ധിച്ച് മോശമല്ലാത്ത കളക്ഷനാണിത്
ചിത്രത്തിന്റെ സസ്‌പെന്‍സും ട്വിസ്റ്റുമെല്ലാം സൂചിപ്പിക്കുന്ന തരത്തിലുള്ള മാതൃഭൂമിയുടെ റിവ്യു ചിത്രത്തിന്റെ കളക്ഷനില്‍ ചെലുത്തിയ സ്വാധീനം വരും നാളുകളിലേ പറയാനാകൂ. വൈശാഖും ഉദയകൃഷ്ണയും ചേര്‍ന്ന് നിര്‍മിക്കുന്ന പ്രതിസന്ധിയില്‍ അകപ്പെടുന്ന ഒരു സൂപ്പര്‍ സ്റ്റാറായാണ് ഉണ്ണി മുകുന്ദന്‍ ചിത്രത്തില്‍ എത്തുന്നതെന്നാണ് സൂചന.