പഴയ ലാൻഡ് ഫോൺ കാലഘട്ടവും ഇപ്പോഴത്തെ മൊബൈൽ ഫോൺ കാലവും ഒരാളുടെ ജീവിതത്തിലൂടെ പറയുന്ന വേറിട്ട ആഖ്യാന ശൈലിയുമായി ‘ഇന്നലെകളിൽ മഞ്ഞുപെയ്യുമ്പോൾ’ എന്ന ഷോർട്ട് ഫിലിം എസ്സാർ ഫിലിംസ് ന്റെ യുട്യൂബ് ചാനലിൽ റിലീസ് ചെയ്തു. ഇടക്കാട് സിദ്ധാർഥനാണ് ഷോർട്ട് ഫിലിമിന്റെ രചനയും സംവിധാനം നിർവഹിച്ചത്.
ബിജു നെട്ടറ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. രാരിഷ് ഛായഗ്രഹണവും ശ്രീജിത്ത് കൃഷ്ണ എഡിറ്റിംഗും നിർവഹിക്കുന്നു. ബോധി മൂവി മേക്കേഴ്‌സ് നിർമ്മാണം. ബിജു നെട്ടെറ, സീതാ ലക്ഷ്മി, പാർവതിഉണ്ണി, സാരഗി കോമളൻ, ദേവനന്ദന തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ എത്തുന്നു.
ഷോര്‍ട്ട് ഫിലിം കാണാം