10 മില്യൺ സ്ട്രീമിങ് മിനിറ്റ്സ് കരസ്ഥമാക്കി അപർണാ ബാലമുരളിയുടെ “ഇനി ഉത്തരം” ZEE5ൽ

10 മില്യൺ സ്ട്രീമിങ് മിനിറ്റ്സ് കരസ്ഥമാക്കി അപർണാ ബാലമുരളിയുടെ “ഇനി ഉത്തരം” ZEE5ൽ

മലയാളം മിസ്റ്ററി ത്രില്ലെർ ഗണത്തിൽ പുറത്തിറങ്ങിയ അപർണാ ബാലമുരളിയുടെ ഇനി ഉത്തരം ZEE5 ഓ ടി ടി പ്ലേറ്റിഫോമിൽ മികച്ച പ്രേക്ഷക പ്രതികരണം നേടുന്നു. ഈ പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്ത് നാൽപ്പത്തി എട്ടു മണിക്കൂറുകൾക്കുള്ളിൽ പത്തു മില്യൺ സ്ട്രീമിംഗ് മിനുറ്റ് പിന്നിടുന്ന ആദ്യ മലയാള ചിത്രമാണ് ഇനി ഉത്തരം. എ ആൻഡ് വി എന്റർടൈൻമെന്റ്സ് പ്രൊഡ്യൂസ് ചെയ്ത ചിത്രത്തിൽ ദേശീയ അവാർഡ് നേടിയ അപർണാ ബാലമുരളിയോടൊപ്പം ഹരീഷ് ഉത്തമൻ, കലാഭവൻ ഷാജോൺ, ചന്ദുനാഥ്, സിദ്ധിഖ്, ജാഫർ ഇടുക്കി, സിദ്ധാർഥ് മേനോൻ തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തുന്നു.

നേരത്തേ തിയറ്ററുകളില്‍ റിലീസ് ചെയ്തിരുന്ന ‘ഇനി ഉത്തരം’ സംവിധാനം ചെയ്തത് സുധീഷ് രാമചന്ദ്രനും തിരക്കഥ രചിച്ചത് രഞ്ജിത്ത് ഉണ്ണിയുമാണ്. നിരവധി ട്വിസ്റ്റുകൾ നിറഞ്ഞ മർഡർ മിസ്റ്ററി ത്രില്ലെർ ചിത്രം ഡിസംബർ 23 നാണ് ഒടിടി റിലീസായത്. സ്ത്രീ കേന്ദ്രീകൃത കഥാപാത്രത്തിലൂടെ യാത്ര ചെയ്യുന്ന ഇനി ഉത്തരം 190 ലധികം രാജ്യങ്ങളിൽ ലഭ്യമാണ്. അപർണ ബാലമുരളി അവതരിപ്പിക്കുന്ന Dr. ജാനകി എന്ന കഥാപാത്രം ഇടുക്കിയിലെ ഒരു പോലീസ് സ്റ്റേഷനിൽ എത്തി ഷാജോൺ അവതരിപ്പിക്കുന്ന സി ഐ കരുണനോട് താൻ ഒരു കൊലപാതകം ചെയ്തെന്നു ഏറ്റു പറയുന്നിടത്താണ് കഥ ആരംഭിക്കുന്നത്.

Latest OTT