ഇന്ദ്രന്‍സിന്‍റെ ‘വാമനൻ’ ഡിസംബര്‍ 16ന് തിയറ്ററുകളിലേക്ക്

ഇന്ദ്രന്‍സിന്‍റെ ‘വാമനൻ’ ഡിസംബര്‍ 16ന് തിയറ്ററുകളിലേക്ക്

നവാഗതനായ എ ബി ബിനിൽ (AB Binil) കഥയും തിരക്കഥയും സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന “വാമനൻ” (Vamanan Movie) എന്ന ചിത്രത്തിന്‍റെ റിലീസ് പ്രഖ്യാപിച്ചു. ഇന്ദ്രൻസ് മുഖ്യവേഷത്തില്‍ എത്തുന്ന ഈ ചിത്രം സൈക്കോ ഹൊറര്‍ സ്വഭാവത്തിലാണ് ഒരുങ്ങുന്നത്. വിജയ് ബാബു, ഹരീഷ് കണാരൻ, സീമ ജി നായർ , സിനു സിദ്ധാർഥ്, എ ബി അജി തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ഡിസംബര്‍ 16നാണ് ചിത്രം തിയറ്ററുകളില്‍ എത്തുന്നത്.

മൂവി ഗ്യാങ് പ്രൊഡക്ഷൻസിന്‍റെ ബാനറിൽ അരുൺ ബാബു കെ ബി, സമഹ് അലി എന്നിവർ ചേർന്നാണ് നിര്‍മാണം. പ്രൊഡ്യൂസർ-രഘു വേണുഗോപാൽ,രാജീവ് വാര്യർ.അരുൺ ശിവൻ ഛായഗ്രഹണം നിർവ്വഹിക്കുന്നു. സംഗീതം-നിതിൻ ജോർജ്,കല-നിധിൻ എടപ്പാൾ,മേക്കപ്പ്-അഖിൽ ടി രാജ്, പ്രൊഡക്ഷൻ കൺട്രോളർ-സന്തോഷ് ചെറുപൊയ്ക. വാർത്ത പ്രചരണം-എ എസ്.ദിനേശ്.

Latest Upcoming