ഇന്ദ്രജിത്തിന്‍റെ ‘ആഹാ’ ജൂണ്‍ 4-ലേക്ക് മാറ്റി

ഇന്ദ്രജിത്ത് നായകനായി എത്തുന്ന പുതിയ ചിത്രം ആഹായുടെ റിലീസ് ജൂണ്‍ 4-ലേക്ക് മാറ്റി. ബിപിന്‍ പോള്‍ സാമുവല്‍ സംവിധാനം ചെയ്യുന്ന ചിത്രം വടംവലിയുമായി ബന്ധപ്പെട്ട കഥയാണ് പറയുന്നത്. തനിക്കുള്ളില്‍ തന്നെയുള്ള യുദ്ധം (ദ വാര്‍ വിത്ത് ഇന്‍) എന്ന ടാഗ് ലൈനാണ് ചിത്രത്തിനുള്ളത്. മനോജ് കെ ജയന്‍, ശാന്തി ബാലചന്ദ്രന്‍, അമിത് ചക്കാലയ്ക്കല്‍, അശ്വിനി കുമാര്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളിലുണ്ട്.

ടോബിത്ത് ചിറയത്ത് തിരക്കഥ എഴുതുന്ന ചിത്രം നിര്‍മി്ക്കുന്നത് പ്രേം അബ്രഹാമാണ്. രാഹുല്‍ ബാലചന്ദ്രന്‍ ഛായാഗ്രഹണം നിര്‍വഹിച്ചു. കുട്ടന്‍ പിള്ളയുടെ ശിവരാത്രി എന്ന ചിത്രത്തിന് ശേഷം പിന്നണി ഗായിക സയനോര സംഗീത സംവിധാനം നിര്‍വഹിയ്ക്കുന്ന ചിത്രമെന്ന പ്രത്യേകത ആഹായ്ക്കുണ്ട്.

Indrajith Sukumaran’s next ‘Aaha’ postponed to June 4th. Bipin Paul Samuel directed the movie.

Latest Upcoming