സൂപ്പര്‍ താരങ്ങളുടെ ആരാധകര്‍ ചിലപ്പോള്‍ വഴിതെറ്റിപ്പോകുന്നുവെന്ന് ഇന്ദ്രന്‍സ്. അഭിപ്രായ പ്രകടനങ്ങളുടെ പേരില്‍ മറ്റുള്ളവരെ ഗുണ്ടകളെ പോലെ സൈബറിടങ്ങളില്‍ ചിലര്‍ ആക്രമിക്കുകയാണ്. ഇത്തരക്കാരെ മമ്മൂട്ടിയും മോഹന്‍ലാലുമെല്ലാം നിയന്ത്രിക്കേണ്ടതാണെന്നും ഇന്ദ്രന്‍സ് ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി.
കസബ എന്ന മമ്മൂട്ടി ചിത്രത്തിനെതിരേ അഭിപ്രായം പറഞ്ഞ പാര്‍വതിക്കും സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണത്തില്‍ മോഹന്‍ലാലിനെ മുഖ്യാതിഥിയായി പങ്കെടുപ്പിക്കുന്നതിന് എതിരേ അഭിപ്രായം പറഞ്ഞ ഡോ ബിജുവിനും സൈബര്‍ ആക്രമണങ്ങളും ഭീഷണികളും നേരിടേണ്ടി വന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഇന്ദ്രന്‍സിന്റെ അഭിപ്രായ പ്രകടനം.