കൈ പിന്നില്‍ക്കെട്ടി വീണ്ടും അയ്യര്‍; സിബിഐ ലൊക്കേഷന്‍ ക്ലിക്ക് വൈറല്‍

കൈ പിന്നില്‍ക്കെട്ടി വീണ്ടും അയ്യര്‍; സിബിഐ ലൊക്കേഷന്‍ ക്ലിക്ക് വൈറല്‍

മെഗാസ്റ്റാര്‍ മമ്മൂട്ടി വീണ്ടും സേതുരാമയ്യര്‍ സിബിഐ എന്ന വിഖ്യാത വേഷത്തില്‍ എത്തുന്ന പുതിയ ചിത്രത്തിന്‍റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. കെ മധു സംവിധാനം ചെയ്യുന്ന സിബിഐ 5ന്‍റെ ടൈറ്റിലോടു കൂടിയുള്ള ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഉടന്‍ പുറത്തിറങ്ങും. അതിനു മുന്നോടിയായി അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ട ലൊക്കേഷന്‍ ക്ലിക്ക് വൈറലാകുകയാണ്. കൈപുറകില്‍ കെട്ടിയുള്ള സേതുരാമയ്യരുടെ പിന്നില്‍ നിന്നുള്ള ദൃശ്യമാണ് ഫോട്ടോയിലുള്ളത്.

14 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് സ്വര്‍ഗചിത്ര അപ്പച്ചന്‍ ഈ ചിത്രത്തിലൂടെ നിര്‍മാണ രംഗത്തേക്ക് തിരിച്ചെത്തുന്നത്. എസ് എന്‍ സ്വാമിയുടെ തിരക്കഥയില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ ദിലീഷ് പോത്തൻ, ലിജോ ജോസ് പെല്ലിശ്ശേരി, സൗബിൻ ഷാഹിർ, ആശാ ശരത്, സായ്കുമാർ, രൺജി പണിക്കർ തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തുന്നു. ജഗതി ശ്രീകുമാറും ചിത്രത്തിലുണ്ടാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

Location click from Mammootty’s CBI 5 went viral. K Madhu directorial has SN Swamy’s script.

Latest Upcoming