‘ഹൃദയം’-ന്‍റെ ഷൂട്ടിംഗ് പൂര്‍ത്തിയായി

Hridayam- Packup
Hridayam- Packup

വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത് പ്രണവ് മോഹന്‍ലാലും കല്യാണി പ്രിയദര്‍ശനും ദര്‍ശന രാജേന്ദ്രനും മുഖ്യ വേഷങ്ങളില്‍ എത്തുന്ന ‘ഹൃദയം’-ന്‍റെ ഷൂട്ടിംഗ് പൂര്‍ത്തിയായി. ചിത്രത്തിലെ മൂന്ന് പ്രധാന കഥാപാത്രങ്ങളെയും പരിചയപ്പെടുത്തുന്ന ലുക്ക് പോസ്റ്ററുകള്‍ ഇതിനകം പുറത്തിറങ്ങി ശ്രദ്ധനേടിയിട്ടുണ്ട്. സംഗീതത്തിന് പ്രാധാന്യം നല്‍കി ഒരുക്കുന്ന ചിത്രത്തിന് ഹിഷാം അബ്ദുള്‍ വഹാബാണ് സംഗീതം നല്‍കുന്നത്. സംഗീതത്തോടുള്ള നൊസ്റ്റാള്‍ജിയയുടെ പ്രതിഫലനമായി പഴയ രീതിയില്‍ ഓഡിയോ കാസറ്റുകളും ഓഡിയോ സിഡികളും ലിമിറ്റഡ് എഡിഷന്‍ എന്ന നിലയില്‍ പുറത്തിറക്കുമെന്നും അണിയറ പ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

നേരത്തേ ഹൃദയത്തിനായി ചില ഇന്‍സ്ട്രുമെന്‍റുകളുടെ റെക്കോര്‍ഡിംഗ് നടത്തുന്നതിന് വിനീതും ഹിഷാമും ഇസ്താംബൂള്‍ സന്ദര്‍ശിച്ചിരുന്നു. വിനീത് പഠിച്ച കോളെജ് തന്നെയാണ് ഹൃദയത്തിന്‍റെ ഒരു പ്രധാന ലൊക്കേഷന്‍. വിനീതിന്‍റെ ആത്മാംശം ഉള്ള കഥാപാത്രമാണ് പ്രണവ് ചെയ്യുന്നതെന്നാണ് സൂചന.നായകനായുള്ള തന്‍റെ രണ്ടാംചിത്രത്തിന്റെ പരാജയത്തിന് ശേഷം ഏറെ സമയമെടുത്ത് പ്രണവ് തെരഞ്ഞെടുത്ത ചിത്രത്തില്‍ വ്യത്യസ്തമായൊരു കഥാപാത്രമാണ് താരത്തിന്. 17 വയസു മുതലുള്ള ഒരു യുവാവിന്റെ ജീവിതം ചിത്രത്തിലുണ്ട്. ഇതിനനുസരിച്ച്‌ വ്യത്യസ്ത ഗെറ്റപ്പുകളില്‍ പ്രണവ് എത്തും. പൃഥ്വിരാജ് ചിത്രത്തിനായി ഒരു പാട്ട് പാടിയിട്ടുണ്ട്.

Pranav Mohanlal starrer Vineeth Sreenivasan directorial Hridayam completed its shoot. Kalyani Priyadarshan and Darshana Rajendran essaying the female leads.

You may also like...

Leave a Reply

Your email address will not be published. Required fields are marked *