വൻ വിജയമായ കേരള ക്രൈം ഫയൽസിനു ശേഷം ഹോട്ട് സ്റ്റാർ സ്പെഷ്യൽസിന്റെ ഭാഗമായി ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാർ അവതരിപ്പിക്കുന്ന പുതിയ മലയാളം വെബ് സീരിസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. മാസ്റ്റർപീസ് എന്ന് പേരിട്ടിരിക്കുന്ന വെബ് സീരീസിൽ ഒരു വലിയ താരനിര ഒന്നിക്കുന്നു. നിത്യാ മേനോനും ഷറഫുദീനും പ്രധാന വേഷങ്ങളിൽ എത്തുന്ന വെബ് സീരീസ് സംവിധാനം ചെയ്യുന്നത് ശ്രീജിത്താണ്. ഒരു തെക്കൻ തല്ലു കേസ് എന്ന ചിത്രം സംവിധാനം ചെയ്തു ശ്രദ്ധ നേടിയയാളാണ് ശ്രീജിത്ത്.
രഞ്ജി പണിക്കർ, മാലാ പാർവതി, അശോകൻ, ശാന്തി കൃഷ്ണ എന്നിവരാണ് മറ്റുള്ള വേഷങ്ങളിൽ എത്തുന്നത്. ഏറെ രസകരവും കൗതുകമുണർത്തുന്ന ഒന്നുമാണ് മാസ്റ്റർപീസ് ഫസ്റ്റ് ലുക്ക് പോസ്റ്റർ. സെൻട്രൽ അഡ്വർടൈസിംഗിന്റെ ബാനറിൽ മാത്യു ജോർജാണ് ഈ വെബ് സീരീസ് നിർമ്മിച്ചിരിക്കുന്നത്.ഉടൻ മാസ്റ്റർപീസ് പ്രേക്ഷകർക്ക് മുന്നിൽ എത്തുമെന്ന് അറിയുന്നു. ഈ പുതിയ വെബ് സീരീസ്, പ്ലാറ്റ്‌ഫോമിന്റെ വൈവിധ്യമാർന്ന പ്രോഗ്രാമുകൾക്ക് മറ്റൊരു മാനം നൽകുമെന്ന് ഉറപ്പാണ്. ഫാമിലി കോമഡിയും ഡ്രാമയും വ്യത്യസ്തമായ രീതിയിൽ ഇവിടെ സമന്വയിപ്പിക്കുന്നു