ജീന്‍ പോള്‍ ലാല്‍ സംവിധാനം ചെയ്ത ഹണീബി 2 തിയറ്ററുകളിലെത്തി. ആസിഫലി, ഭാവന, ശ്രീനാഥ് ഭാസി, ബാലു വര്‍ഗീസ് ബാബുരാജ്, ലാല്‍ തുടങ്ങിയവരെല്ലാം പ്രധാന വേഷങ്ങളിലെത്തിയ ഹണീബിയുടെ രണ്ടാം ഭാഗത്തിലും ഇവര്‍ തന്നെയാണ് തിളങ്ങുന്നത്. ആദ്യ ഭാഗത്തിന്റെ തുടര്‍ച്ച എന്ന നിലയ്ക്കാണ് ചിത്രം തുടങ്ങുന്നത്. യുവ പ്രേക്ഷകര്‍ ധാരാളമായി തിയറ്ററുകളിലെത്തിയിട്ടുണ്ട്. എന്നാല്‍ ചില കേന്ദ്രങ്ങളില്‍ ആദ്യ പ്രദര്‍നശനങ്ങള്‍ക്ക് വേണ്ടത്ര തിരക്കില്ല. ഒരു മികച്ച എന്റര്‍ടെയ്‌നറായാണ് ചിത്രം പുരോഗമിക്കുന്നത് എന്നാണ് ആദ്യ പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നത്.