ദുല്‍ഖറിന്‍റെ ‘ചുപ്’, പ്രിവ്യൂ ഷോകളുടെ ടിക്കറ്റുകള്‍ വിറ്റഴിഞ്ഞത് മിനിറ്റുകള്‍ക്കുള്ളില്‍

ദുല്‍ഖറിന്‍റെ ‘ചുപ്’, പ്രിവ്യൂ ഷോകളുടെ ടിക്കറ്റുകള്‍ വിറ്റഴിഞ്ഞത് മിനിറ്റുകള്‍ക്കുള്ളില്‍

സിനിമാ ആസ്വാദകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ദുൽഖർ ചിത്രം ‘ചുപ് : റിവെഞ്ച് ഓഫ് ദ് ആര്‍ട്ടിസ്റ്റ്’ സിനിമാ പ്രേമികൾക്ക് സൗജന്യമായി കാണാനുള്ള പരിമിത അവസരത്തിന് പ്രകടമായത് വന്‍ആവശ്യകത. ഒന്നര മിനുട്ടിനുള്ളിൽ കേരളത്തിലെ മുഴുവൻ ടിക്കറ്റുകളും ബുക്ക് ചെയ്യപ്പെട്ടു. ഇന്ത്യയിലെ എല്ലാ തിയേറ്ററുകളിലും പത്തു മിനിട്ടിനുള്ളിൽ ടിക്കറ്റുകൾ പ്രേക്ഷകർ കരസ്ഥമാക്കി. സെപ്റ്റംബർ 23ന് ലോകവ്യാപകമായി തിയേറ്ററുകളിൽ എത്തുന്ന ചിത്രം റിലീസിന് മൂന്ന് ദിവസം മുമ്പേയാണ് ഫ്രീയായി കാണാനുള്ള അവസരം. പൊതുവേ നിരൂപകര്‍ക്കും സിനിമാ രംഗത്തെ സെലിബ്രിറ്റികൾക്കും മാത്രമായി ഒരുക്കാറുള്ള പ്രിവ്യൂ ഷോ ഇത്തവണ പ്രേക്ഷകര്‍ക്കെല്ലാവര്‍ക്കുമായി അണിയറപ്രവർത്തകർ ഒരുക്കി പുതിയ ഒരു പ്രൊമോഷൻ രീതിക്കു തുടക്കമിട്ടു.

ഇന്ത്യയിലെ തെരഞ്ഞെടുക്കപ്പെട്ട നഗരങ്ങളില്‍ (മുംബൈ , അഹമ്മദാബാദ്,ലക്ക്‌നൗ , ജയ്‌പൂർ , ബാംഗ്ലൂർ , കൊച്ചി, പൂനെ, ഡൽഹി , ഗുർഗാവാൻ, കൊൽക്കത്ത, ഹൈദരാബാദ്, ചെന്നൈ) സെപ്റ്റംബര്‍ 20ന് നടക്കുന്ന പ്രിവ്യൂ ഷോയിലേക്ക് ബുക്ക് മൈ ഷോയിലൂടെയാണ് ടിക്കറ്റുകൾ ഫ്രീ ആയി പ്രേക്ഷകർ ഇന്ത്യയിൽ പത്തുമിനിറ്റുനുള്ളിൽ ബുക്ക് ചെയ്തത്.

ദുൽഖറിന്റെ മൂന്നാമത്തെ ബോളിവുഡ് ചിത്രമാണ് ഇത്. ആർ ബാൽകി ആണ് സംവിധായകൻ. ബാൽകിക്കൊപ്പം രാജ സെന്‍, റിഷി വിര്‍മാനി എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ, സംഭാഷണം ഒരുക്കിയിരിക്കുന്നത്. സണ്ണി ഡിയോൺ, പൂജ ബട്ട്, ശ്രേയ ധന്വന്തരി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. ത്രില്ലടിപ്പിച്ച ചുപ്പിന്റെ ട്രെയിലറിന് ഇതുവരെ ഒരു കോടിയിൽ പരം കാഴ്ചക്കാരാണ്. പാൻ ഇന്ത്യൻ സൂപ്പർ സ്റ്റാർ ദുൽഖർ സൽമാൻ തിയേറ്ററിൽ ചുപ്പിലൂടെ ഗംഭീര പ്രകടനം നടത്തുമെന്ന് ഉറപ്പുതരുകയാണ് ട്രൈലെർ. സെപ്റ്റംബർ 23 ന് ഇന്ത്യയൊട്ടാകെ ചിത്രം തിയേറ്ററിലെത്തും . വാർത്താ പ്രചരണം പി ആർ ഓ പ്രതീഷ് ശേഖർ.

Film scan Latest