ബൃന്ദ മാസ്റ്ററുടെ (Brinda Gopal) സംവിധാനത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ (Dulquer Salmaan), കാജല്‍ അഗര്‍വാള്‍ (Kajal Agarwal), അതിദി റാവു ഹൈദരി (Aditi Rao Hydari) എന്നിവര്‍ മുഖ്യ വേഷങ്ങളില്‍ എത്തുന്ന ‘ഹേയ് സിനാമിക’ (Hey Sinamika) ഏപ്രില്‍ 1 മുതല്‍ ഡിസ്‍നി പ്ലസ് ഹോട്ട്സ്റ്റാറില്‍ (Disney Plus Hotstar) പ്രദര്‍ശനത്തിന് ലഭ്യമാകും.
നൃത്ത സംവിധായികയായി തിളങ്ങിയ ബൃന്ദ മാസ്റ്റര്‍ സംവിധാനത്തില്‍ അരങ്ങേറ്റം കുറിച്ച ഹേയ് സിനാമിക ഒരു ത്രികോണ പ്രണയകഥയുടെ സ്വഭാവത്തിലുള്ളതാണ്. തിയറ്ററുകളില്‍ റിലീസ് ചെയ്ത ചിത്രം ശരാശരി പ്രകടനമാണ് നടത്തിയത്. 2 മണിക്കൂര്‍ 30 മിനുറ്റാണ് ചിത്രത്തിന്‍റെ സെന്‍സര്‍ കോപ്പിക്കുള്ളത്. റിലയന്‍സ് എന്‍റര്‍ടെയ്ന്‍മെന്‍റ്‌സ് നിര്‍മിക്കുന്ന ചിത്രത്തിന് ഗോവിന്ദ് വസന്ത സംഗീതം നല്‍കി.