എത്തി ഷാറൂഖിന്‍റെ തീപ്പൊരി ‘ജവാന്‍’ ട്രെയിലര്‍

എത്തി ഷാറൂഖിന്‍റെ തീപ്പൊരി ‘ജവാന്‍’ ട്രെയിലര്‍

തമിഴിലെ സൂപ്പര്‍ ഹിറ്റ് സംവിധായകന്‍ ആറ്റ്ലി (Atlee) ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്ന ചിത്രം ‘ജവാന്‍’-ന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി. ഷാറൂഖ് ഖാന്‍ (Sharukh Khan) മുഖ്യ വേഷത്തില്‍ എത്തുന്ന ചിത്രം സെപ്റ്റംബര്‍ 7ന് റിലീസ് ചെയ്യും. വിജയ് സേതുപതി വില്ലന്‍ വേഷത്തില്‍ എത്തുന്ന ജവാനില്‍ നയന്‍താരയും (Nayanthara) പ്രിയാമണിയും ദീപിക പദുകോണും പ്രധാന വേഷങ്ങളിലെത്തുന്നു.


പത്താനിലൂടെ ബോക്സ്ഓഫിസില്‍ ഗംഭീര തിരിച്ചു വരവ് നടത്തിയ ഷാറൂഖ് വലിയ പ്രതീക്ഷയാണ് ജവാനിലും അര്‍പ്പിച്ചിരിക്കുന്നത്. 2018ല്‍ പുറത്തിറങ്ങിയ സീറോ പരാജയമായതിനു പിന്നാലെ സ്വമേധയാ ഇടവേളയിലേക്ക് പോയ ഷാറൂഖ് ഖാന്‍ ഈ ചിത്രത്തിലൂടെ തിരിച്ചെത്തുമെന്നാണ് കരുതപ്പെട്ടിരുന്നത്. എന്നാല്‍ തിരക്കഥയിലെ തിരുത്തലുകളും മറ്റ് തടസങ്ങളും മൂലം ചിത്രം നീണ്ടു പോകുകയായിരുന്നു. ഇതിനിടെയാണ് ‘പത്താന്‍’ സംഭവിച്ചത്.

തന്‍റെ തമിഴ് ചിത്രങ്ങള്‍ക്കു സമാനമായി ഒരു മാസ് മസാല ചിത്രം തന്നെയാണ് ഷാറൂഖിനായി ആറ്റ്ലി ഒരുക്കിയിട്ടുള്ളതെന്നാണ് വിവരം.

Latest Other Language Trailer