നടൻ എന്ന നിലയില്‍ ശ്രദ്ധേയനായ വിനീത് കുമാര്‍ (Vineeth Kumar) സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഡിയര്‍ ഫ്രണ്ട്’ ന്‍റെ (Dear friend Malayalam movie) ട്രെയിലര്‍ പുറത്തിറങ്ങി. ടോവിനൊ തോമസ് (Tovino Thomas) നായകനാകുന്ന ചിത്രം ജൂണ്‍ 10നാണ് ചിത്രം റിലീസ് ചെയ്യുക (Dear Friend release). ബേസില്‍ ജോസഫ്, ദര്‍ശന രാജേന്ദ്രൻ, അര്‍ജുൻ ലാല്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്നു.
Here's the trailer of #DearFriend.https://t.co/ans5mbhbSi
— Plumeria Movies (@plumeriamovies) May 26, 2022
ബാലതാരമായി തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനേതാവായി എത്തിയ വിനീത് കുമാര്‍ ‘അയാള്‍ ഞാനല്ല’ എന്ന ചിത്രത്തിലൂടെയാണ് സംവിധാനത്തിലേക്ക് കടന്നത്. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മറ്റൊരു ചിത്രവുമായി എത്തുന്നത്. ജസ്റ്റിൻ വര്‍ഗീസാണ് ഡിയര്‍ ഫ്രണ്ടിന്‍റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ഷൈജു ഖാലിദാണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കിക്കൊണ്ടാണ് റിലീസ് പ്രഖ്യാപിച്ചത്. . ഷറഫു, സുഹാസ്, അര്‍ജുൻലാല്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയത്. എഡിറ്റിംഗ് ദീപു ജോസഫ്.