ഷാറൂഖിന്‍റെ ‘പത്താന്‍’, വെടിക്കെട്ട് ട്രെയിലര്‍ കാണാം

ഷാറൂഖിന്‍റെ ‘പത്താന്‍’, വെടിക്കെട്ട് ട്രെയിലര്‍ കാണാം

നാല് വര്‍ഷങ്ങള്‍ക്കു ശേഷം ബോളിവുഡിന്‍റെ കിംഗ് ഖാന്‍ തിയറ്ററുകളിലേക്ക് തിരിച്ചുവരുന്നതിനെ കുറിക്കുന്ന ‘പത്താന്‍’ എന്ന ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി. ഷാറൂഖ് ഖാന്‍ ആരാധകരെ ആവേശത്തിലാക്കുന്ന സംഘടന രംഗങ്ങളും സ്റ്റൈലുമാണ് ട്രെയിലറില്‍ ഉള്ളത്. സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രം ജനുവരി 25ന് തിയറ്ററുകളിലെത്തുന്നു. . ജോൺ എബ്രഹാമും ദീപിക പദുക്കോണും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലുണ്ട്. യഷ് രാജ് ഫിലിംസാണ് നിര്‍മാണം നിര്‍വഹിക്കുന്നത്.


ഷാറൂഖിന്‍റേതായി അവസാനം തിയറ്ററുകളിലെത്തിയ ചിത്രം 2018ൽ പുറത്തിറങ്ങിയ ‘സീറോ’യാണ്. അതിനു മുമ്പേറ്റ ചില തിരിച്ചടികള്‍ക്കൊപ്പം ഏറെ പ്രതീക്ഷകള്‍ വെച്ചിരുന്ന സീറോ പരാജയമാകുകയും ചെയ്തതോടെയാണ് എസ്ആര്‍കെ സിനിമയില്‍ നിന്ന് ഇടവേളയെടുത്തത്. കോവിഡ് കാലം ഇതിന്‍റെ ദൈര്‍ഘ്യം കൂട്ടി. ഷാറൂഖിന്‍റെ തിരിച്ചുവരവിനൊപ്പം അല്‍പ്പകാലമായി ക്ഷീണം നേരിടുന്ന ബോളിവുഡ് വിപണിയുടെ ശക്തമായ തിരിച്ചുവരവിനും പത്താന്‍ വഴിയൊരുക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഹിന്ദിക്കു പുറമേ തമിഴിലും തെലുങ്കിലും ചിത്രം പുറത്തിറങ്ങുന്നുണ്ട്. തമിഴില ശ്രദ്ധേയനായ സംവിധായകന്‍ ആറ്റ്ലിയുടെ ബോളിവുഡ് അരങ്ങേറ്റം കുറിക്കുന്ന ‘ജവാന്‍’ എന്ന ചിത്രമാണ് ഷാറൂഖിന്‍റേതായി പ്രൊഡക്ഷന്‍ ഘട്ടത്തിലുള്ള ചിത്രം.

Latest Other Language Trailer