കമ്മാരസംഭവം എന്ന ചിത്രത്തിലൂടെ അരങ്ങേറിയ രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘തീര്‍പ്പ്’-ന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി. പൃഥ്വിരാജ്, ഇന്ദ്രജിത്ത് എന്നിവര്‍ മുഖ്യ വേഷങ്ങളില്‍ എത്തുന്ന ചിത്രത്തിന്‍റെ രചന നിര്‍വഹിക്കുന്നത് മുരളി ഗോപിയാണ്. വിജയ് ബാബു, സൈജു കുറുപ്പ്, ഇഷ തല്‍വാര്‍, ഹന്ന റെജി കോശി എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. ഓഗസ്റ്റ് 25നാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്.
#Theerppu trailer decent one
Not sure about the box office performance – experimental from @PrithviOfficial https://t.co/L5DWHw8uYb
— Malayalam BoxOffice (@malyalammovieBO) August 14, 2022
ഫ്രൈഡേ ഫിലിംസിന്റെ ബാനറിൽ വിജയ് ബാബുവും ഒപ്പം മുരളി ഗോപിയും രതീഷ് അമ്പാട്ടും ചേർന്നാണ് നിർമ്മാണം നിര്‍വഹിക്കുന്നത്. മുരളി ഗോപിയുടെ സംവിധാനത്തില്‍ രതീഷ് അമ്പാട്ട് ഒരുക്കിയ കമ്മാരസംഭവം തിയറ്ററുകളില്‍ വേണ്ടത്ര ശ്രദ്ധ നേടിയില്ലെങ്കിലും പിന്നീട് നിരൂപകര്‍ക്കിടയിലും പ്രേക്ഷകര്‍ക്കിടയിലും മികച്ച അഭിപ്രായം സ്വന്തമാക്കി.