പൃഥ്വിരാജ്- ആസിഫ് അലി ചിത്രം ‘കാപ്പ’, ട്രെയിലർ കാണാം

പൃഥ്വിരാജ്- ആസിഫ് അലി ചിത്രം ‘കാപ്പ’, ട്രെയിലർ കാണാം

ഷാജി കൈലാസിന്‍റെ സംവിധാനത്തില്‍ ഒരുങ്ങിയ ‘കാപ്പ’യുടെ ട്രെയിലര്‍ പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരൻ, ആസിഫ് അലി, അപര്‍ണ ബാലമുരളി, അന്ന ബെൻ എന്നിവർ ഒന്നിക്കുന്ന ചിത്രമാണ് ‘കാപ്പ’. കടുവയുടെ വിജയത്തിന് ശേഷം ഷാജി കൈലാസ് സംവിധാനം ചെയ്ക ചിത്രമാണ്. പ്രശസ്ത നോവലിസ്റ്റ് ഇന്ദുഗോപന്‍റേതാണ് രചന. ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ ആണ് ചിത്രത്തിന്‍റെ നിര്‍മാണം. പോസ്റ്റ് പ്രൊഡക്ഷന്‍ അന്തിമ ഘട്ടത്തിലെത്തിയ ചിത്രം ഉടന്‍ തിയറ്ററുകളിലെത്തും.


തിരുവനന്തപുരം പശ്ചാത്തലമാക്കിയ ഒരു ഗാംഗ്സ്റ്റര്‍ ഡ്രാമയാണ് ചിത്രം. നേരത്തേ വേണു സംവിധാനം ചെയ്യാനിരുന്ന ചിത്രമാണിത്. എന്നാല്‍ ചില അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് അദ്ദേഹം പിന്‍മാറുകയായിരുന്നു. തമിഴില്‍ അജിത് ചിത്രവുമായുള്ള ഡേറ്റ് ക്ലാഷിനെ തുടര്‍ന്ന് മഞ്ജുവാര്യരും ചിത്രത്തില്‍ നിന്ന് പിന്മാറി. ഈ വേഷത്തിലേക്കാണ് പിന്നീട് അപര്‍ണ എത്തുന്നത്.

Latest Trailer Video