കുഞ്ചാക്കോ ബോബനും അരവിന്ദ് സ്വാമിയും മുഖ്യ വേഷങ്ങളിലെത്തുന്ന ചിത്രം ‘ഒറ്റ്’ റിലീസിന് തയാറെടുക്കുകയാണ്. ഫെലിനി ടിപി സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി. സെപ്റ്റംബര്‍ 2ന് ചിത്രം തിയറ്ററുകളിലെത്തും. രണ്ടകം എന്ന പേരില്‍ തമിഴിലും ചിത്രം എത്തുന്നുണ്ട്. ഓഗസ്റ്റ് സിനിമാസാണ് ചിത്രം നിര്‍മിക്കുന്നത്.ഏറെക്കാലത്തെ ഇടവേളയ്ക്ക് ശേഷമാണി അരവിന്ദ് സാമി ഒരു മലയാള ചിത്രത്തിലേക്ക് എത്തുന്നത്.
തെലുങ്കിലെ ശ്രദ്ധേയയായ താരം ഈഷ റെബ്ബയാണ് നായികയായി എത്തുന്നത്. സിനിമയുടെ കഥയും തിരക്കഥയുമൊരുക്കുന്നത് എസ് സജീവാണ്. ഛായാഗ്രഹണം വിജയ്‍യും സംഗീതം എഎച്ച് കാഷിഫും നിര്‍വ്വഹിച്ചു. 1996-ല്‍ പുറത്തിറങ്ങിയ ദേവരാഗം ആണ് അരവിന്ദ് സാമി അഭിനയിച്ച അവസാനത്തെ മലയാള ചിത്രം.
ചാക്കോച്ചനും അരവിന്ദ് സ്വാമിയും ഒന്നിക്കുന്ന ‘ഒറ്റ്’, ട്രെയിലര്‍ കാണാം