നിസ്സാം ബഷീർ സംവിധാനം ചെയ്യുന്ന റോഷാക്കിന്റെ അത്യുഗ്രൻ ട്രൈലെർ മമ്മൂക്കയുടെ പിറന്നാൾ ദിനത്തിൽ റോഷാക്ക് ടീം റിലീസ് ചെയ്തു. ദുരൂഹതയും ആകാംക്ഷയും കൂടുതൽ വർദ്ധിപ്പിക്കുകയാണ് മമ്മുക്കയുടെ റോഷാക്കിന്റെ ട്രെയ്ലറും. മമ്മൂട്ടി നേരത്തെ തന്റെ അഭിമുഖത്തിൽ പറഞ്ഞപോലെ “എന്റെ അഭിനയം സ്വയം ഞാൻ തന്നെ തേച്ചു മിനുക്കും” എന്നതിന്റെ ഉറപ്പായി മമ്മൂക്കയുടെ അത്യുഗ്രൻ പ്രകടനവും ഒരു ഒന്നൊന്നര ദൃശ്യ വിരുന്നും റോഷാക്ക് സമ്മാനിക്കുമെന്ന് ട്രൈലെർ ഉറപ്പു തരുന്നു. തന്റെ ആദ്യചിത്രമായ കെട്ട്യോളാണ് എന്റെ മാലാഖ വമ്പൻ വിജയമാക്കി തീർത്ത നിസാം ബഷീർ ഒരുക്കുന്ന മമ്മൂട്ടിയുടെ ത്രില്ലർ ചിത്രം റോഷാക്കിന്റെ നിർമാണം നിർവഹിച്ചിരിക്കുന്നത് മമ്മൂട്ടി കമ്പനി തന്നെയാണ്. വേഫെറർ ഫിലിംസാണ് ചിത്രം തീയറ്ററുകളിൽ എത്തിക്കുന്നത്.
#Rorschach Official Trailer | Premiere Link !!
Premieres Tomorrow at 6 PM 👍The Count Down Begins 🔥🔥https://t.co/iyz4xa21pX@MKampanyOffl @mammukka @DQsWayfarerFilm @Truthglobalofcl
— Rorschach (@RorschachMovie) September 6, 2022
കൊച്ചിയിലും ദുബായിലുമായിട്ടാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തീകരിച്ചത്. മമ്മൂട്ടിയെ കൂടാതെ ഷറഫുദ്ധീൻ, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കർ, സഞ്ജു ശിവറാം, കോട്ടയം നസീർ, ബാബു അന്നൂർ, മണി ഷൊർണ്ണൂർ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. അഡ്വേഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടൻ, ഇബ്‌ലീസ് എന്നീ ചിത്രങ്ങൾക്ക് തിരക്കഥ ഒരുക്കിയ സമീർ അബ്ദുളാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
പ്രോജെക്ട് ഡിസൈനർ – ബാദുഷ, ചിത്രസംയോജനം – കിരൺ ദാസ്, സംഗീതം – മിഥുൻ മുകുന്ദൻ, കലാസംവിധാനം – ഷാജി നടുവിൽ, പ്രൊഡക്ഷൻ കൺട്രോളർ – പ്രശാന്ത് നാരായണൻ, ചമയം – റോണക്സ് സേവ്യർ & എസ്സ് ജോർജ്, വസ്ത്രാലങ്കാരം – സമീറ സനീഷ് എന്നിവരാണ് അണിയറപ്രവർത്തകർ. ഡിജിറ്റൽ മാർക്കറ്റിംഗ് – അനൂപ് സുന്ദരൻ,വിഷ്ണു സുഗതൻ, പി ആർ ഓ പ്രതീഷ് ശേഖർ.
Trailer Link : youtu.be/1FmqSUwAirA