‘കീടം’ ട്രെയിലെർ പുറത്തിറങ്ങി !!

‘കീടം’ ട്രെയിലെർ പുറത്തിറങ്ങി !!

ഖോ ഖോ എന്ന ചിത്രത്തിന് ശേഷം രാഹുൽ റിജി നായർ (Rahul Riji Nair) തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘കീടം’ (Keedam Movie). രജീഷ വിജയൻ (Rajisha Vijayan), വിജയ് ബാബു (Vijay Babu), ശ്രീനിവാസൻ (Sreenivasan), മണികണ്ഠൻ പട്ടാമ്പി എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്.മെയ്‌ റീലീസ് ആയി ചിത്രം പ്രേക്ഷകർക്ക് മുന്നിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ. കുറച്ചു ദിവസങ്ങൾക്ക് മുൻപ് പുറത്ത് വന്ന ടീസർ വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു.ഇപ്പോൾ ചിത്രത്തിന്‍റെ ട്രൈലെർ പുറത്ത് വന്നിട്ടുണ്ട് (Trailer out now). മെയ്‌ 20 നു ചിത്രം തീയേറ്ററുകളിൽ എത്തും.

ഫസ്റ്റ് പ്രിന്‍റ് സ്റ്റുഡിയോസിന്‍റെ ബാനറിൽ സുജിത് വാരിയർ, ലിജോ ജോസഫ്, രഞ്ചൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. രാകേഷ് ധരൻ ആണ് ചായഗ്രഹണം. ക്രിസ്റ്റി സെബാസ്റ്റ്യൻ എഡിറ്റ്‌ നിർവഹിക്കുന്നു.രഞ്ജിത് ശേഖർ നായർ, ആനന്ദ് മൻമധൻ , മഹേഷ്‌ എം നായർ എന്നിവരാണ് മറ്റ് താരങ്ങൾ. വിനീത് വേണു, ജോമ് ജോയ്, ഷിന്റോ കെ എസ് എന്നിവർ കോ പ്രൊഡ്യൂസ് ചെയ്യുന്ന സിനിമയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ പ്രണവ് പി പിള്ളയാണ്. പോസ്റ്റ്‌ പ്രൊഡക്ഷൻ സൂപ്പർവൈസർ -അപ്പു എൻ ഭട്ടതിരി, പ്രൊഡക്ഷൻ ഡിസൈൻ -പ്രതാപ് രവീന്ദ്രൻ, സൗണ്ട് മിക്സ്‌ – വിഷ്ണു പി സി, സൗണ്ട് ഡിസൈൻ – സന്ദീപ് കുരിശേരി, വരികൾ – വിനായക് ശശികുമാർ, കളറിസ്റ്റ് – ലിജു പ്രഭാകർ, പ്രൊഡക്ഷൻ കണ്ട്രോളർ – ജെ പി മണക്കാട്,ആർട്ട്‌ ഡയറക്ടർ -സതീഷ് നെല്ലായ, കോസ്റ്റും -മെർലിൻ, മേക്ക് അപ് -രതീഷ് പുൽപള്ളി, സ്റ്റണ്ട്സ് -ഡേയ്ഞ്ചർ മണി, അസോസിയേറ്റ് ഡയറക്ടെഴ്സ് – ബെൽരാജ് കളരിക്കൽ, ശ്രീകാന്ത് മോഹൻ, ടൈറ്റിൽ കാലിഗ്രഫി – സുജിത് പണിക്കാം, ഡിസൈൻ – ടെൻ പോയിന്റ് , പ്രോമോ സ്റ്റിൽസ് – സെറീൻ ബാബു, വാർത്താപ്രചരണം – ജിനു അനിൽകുമാർ

Latest Trailer Video