‘എനിക്കൊന്നു കണ്ണെഴുതി തരോ??!’ ജയ ജയ ജയ ജയ ഹേ ട്രൈയിലര്‍ കാണാം

‘എനിക്കൊന്നു കണ്ണെഴുതി തരോ??!’ ജയ ജയ ജയ ജയ ഹേ ട്രൈയിലര്‍ കാണാം

ജാനേമൻ എന്ന സിനിമക്ക് ശേഷം ചിയേഴ്‌സ് എന്റർടൈൻമെന്റസ് അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് ‘ജയ ജയ ജയ ജയഹേ’. ചിയേഴ്‌സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ലക്ഷ്മി വാര്യർ, ഗണേഷ് മേനോൻ എന്നിവരും സൂപ്പർ ഡ്യുപ്പർ ഫിലിംസിന്റെ ബാനറിൽ അമൽ പോൾസനും ചേർന്നു നിർമ്മിക്കുന്ന ചിത്രത്തിൽ ബേസിൽ ജോസഫ്, ദർശന രാജേന്ദ്രൻ എന്നിവർ പ്രധാന വേഷത്തിലെത്തുന്നു. അന്താക്ഷരി എന്ന പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രത്തിന്റെ സംവിധായകൻ വിപിൻ ദാസ് അണിയിച്ചൊരുക്കുന്ന ചിത്രത്തിന്റെ തിരക്കഥ സംവിധായകൻ വിപിൻ ദാസും നാഷിദ് മുഹമ്മദ്‌ ഫാമിയും ചേർന്നു നിര്‍വഹിച്ചു. ആനന്ദ് മൻമഥൻ, അസീസ്,സുധീർ പറവൂർ, നോബി മാർക്കോസ്, മഞ്ജു പിള്ള എന്നിങ്ങനെ ഒരു വലിയ താരനിര ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ചിത്രത്തിന്‍റെ ട്രെയിലര്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ഫേസ്ബുക്ക് പേജിലൂടെ പുറത്തിറങ്ങി.

ഒക്ടോബർ 28 നു ഐക്കൺ സിനിമാസ് ‘ ജയ ജയ ജയ ജയ ഹേ ‘ തീയേറ്ററുകളിലെത്തിക്കും .രാജേഷ്, ജയ എന്നിവരുടെ വിവാഹവും വിവാഹ ശേഷവുമുള്ള ജീവിതവുമാണ് ചിത്രത്തിന്റെ കഥാതന്തു. രാജേഷ്, ദമ്പതികളായി ആണ് ദർശനയും ബേസിലും ചിത്രത്തിൽ വേഷമിടുന്നത്. ബബ്ലു അജുവാണ് ഡയറക്ടർ ഓഫ് ഫോട്ടോഗ്രാഫി (DOP),ജോൺ കുട്ടിയാണ് എഡിറ്റിങ് വിഭാഗം കൈകാര്യം ചെയ്യുന്നത്.അങ്കിത് മേനോൻ സംഗീത സംവിധാനം നിർവഹിക്കുന്നു.ഗാന രചന – വിനായക് ശശികുമാർ,ശബരീഷ് വർമ്മ, ജമൈമ .ഫെലിക്സ് ഫുകുയോഷി റുവേ ആണ് സംഘട്ടന രംഗങ്ങൾ ഒരുക്കുന്നത്.കല – ബാബു പിള്ള,ചമയം – സുധി സുരേന്ദ്രൻ,വസ്ത്രലങ്കാരം – അശ്വതി ജയകുമാർ,നിർമ്മാണ നിർവഹണം – പ്രശാന്ത് നാരായണൻ,മുഖ്യ സഹ സംവിധാനം – അനീവ് സുരേന്ദ്രൻ,ധനകാര്യം – അഗ്നിവേഷ്, പ്രൊഡക്ഷൻ കോർഡിനേറ്റർ – ഐബിൻ തോമസ്,നിശ്ചല ചായാഗ്രഹണം -എസ് ആർ കെ , വാർത്താ പ്രചരണം – വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.യെല്ലോ ടൂത്ത് ആണ് പബ്ലിസിറ്റി ഡിസൈൻസ്

Latest Trailer