ദുല്‍ഖര്‍ സല്‍മാന്‍ (Dulquer Salmaan) നായകനായി എത്തുന്ന പുതിയ തെലുങ്ക് ചിത്രം ‘സീതാരാമം’ (SeethaRamam)-ന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി. ചിത്രത്തില്‍ ലെഫ്റ്റനന്‍റ് റാം (Lt. Ram) ആയാണ് ദുല്‍ഖര്‍ എത്തുന്നത്. ഹനു രാഘവപ്പുഡി (Hanu Raghavappudi) സംവിധാനം ചെയ്യുന്ന ചിത്രം ചരിത്ര പശ്ചാത്തലത്തിലുള്ള ഒരു ഫിക്ഷന്‍ ആണ്. ഒരു പ്രണയകഥയായും ചിത്രത്തെ കാണാമെന്ന് സംവിധായകന്‍ പറയുന്നു. ഓഗസ്റ്റ് 5ന് ചിത്രം തിയറ്ററുകളിലെത്തും.
This is WOW! Can’t wait to watch this on big screens
Watch #SitaRamamTrailer here: https://t.co/t2SxoP2enw#SitaRamam @dulQuer @mrunal0801 @iamRashmika @iSumanth @AshwiniDuttCh @hanurpudi @Composer_Vishal @VyjayanthiFilms @SwapnaCinema @SonyMusicSouth #SitaRamamOnAug5
— Rana Daggubati (@RanaDaggubati) July 25, 2022
വൈജയന്തി മൂവീസിന്‍റെ ബാനറില്‍ പ്രിയങ്ക ദത്ത് ആണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. പി എസ് വിനോദാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. മൃണാള്‍ താക്കൂര്‍, രശ്‍മിക മന്ദാന എന്നിവരാണ് ചിത്രത്തില്‍ നായികമാരായി എത്തുന്നത്. 1964ല്‍ നടക്കുന്ന കഥ പറയുന്ന ചിത്രത്തിന് കശ്മീരാണ് പ്രധാന ലൊക്കേഷന്‍ ആയത്. തെലുങ്കിന് പുറമേ മലയാളത്തിലും തമിഴിലും ചിത്രം പുറത്തിറങ്ങും.