ദുല്‍ഖര്‍ സല്‍മാന്‍റെ പുതിയ ബോളിവുഡ് ചിത്രം ‘ചുപ്’-ന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി. ചീനി കം, പാ, ഷമിതാബ് , പാഡ്മാന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ ആണ് ആര്‍ ബാല്‍കി സംവിധാനം ചെയ്യുന്ന ചിത്രം റിവഞ്ച് ഓഫ് ദ് ആര്‍ട്ടിസ്റ്റ് എന്ന ടാഗ്‌ലൈനിലാണ് എത്തുന്നത്. ചിത്രം ഉടന്‍ തിയറ്ററുകളിലെത്തും.
The Trailer of CHUP! For your review.https://t.co/dGnUL4DdbE#ChupTrailerOutNow #ChupOn23September
#RBalki @iamsunnydeol @shreyadhan13 @PoojaB1972 @HopeProdn @PenMovies @saregamaglobal @ItsAmitTrivedi @swanandkirkire @rajasen @vishalsinha_dop @jayantilalgada #GauriShinde
— Dulquer Salmaan (@dulQuer) September 5, 2022
സണ്ണി ഡിയോള്‍, പൂജ ഭട്ട്, ശ്രേയ ധന്വന്തരി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്. ബാല്‍കിക്കൊപ്പം രാജ സെന്‍, റിഷി വിര്‍മാനി എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്‍റെ രചന നിര്‍വഹിച്ചത്. ഛായാഗ്രഹണം വിശാല്‍ സിന്‍ഹ. കര്‍വാന്‍, സോയ ഫാക്ടര്‍ എന്നീ ചിത്രങ്ങളാണ് ഇതിനു മുമ്പ് ദുല്‍ഖര്‍ ബോളിവുഡില്‍ ചെയ്തിട്ടുള്ളത്.