സംവിധായകൻ കാർത്തിക് നരേന്‍ (Karthick Naren) ഒരുക്കിയ ധനുഷ് ചിത്രം ‘മാരൻ’ (Maaran) ഡിസ്നി പ്ലസ് ഹോട്ട്‌സ്റ്റാറിൽ ഈ മാസം 11ന് നേരിട്ട് റിലീസ് ചെയ്യും. ‘ജഗമേ തന്തിരം’, ‘അത്‍രംഗിരേ’ എന്നീ ചിത്രങ്ങൾക്കു ശേഷം ധനുഷിന്‍റെ (Dhanush) തുടര്‍ച്ചയായ മൂന്നാമത്തെ ഡയറക്റ്റ് ഒടിടി റിലീസാണിത്. കാര്‍ത്തിക് നരേന്‍ തന്നെ തിരക്കഥ ഒരുക്കിയ ചിത്രത്തിന്‍റെ അഡീഷ്ണല്‍ സ്ക്രീന്‍ പ്ലേ ഒരുക്കിയത് സുഹാസ്-ഷറഫു ടീമാണ്. മലയാളത്തില്‍ വരത്തന്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയരായ രചയിതാക്കളാണ് ഇവര്‍. ഇപ്പോള്‍ ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്തുവന്നിരിക്കുകയാണ്.
മാളവിക മോഹനനാണ് (Malavika Mohanan) നായിക. ചിത്രത്തിൽ അന്വേഷണാത്മക പത്രപ്രവർത്തകരായി ധനുഷും മാളവികയും എത്തുന്നുവെന്നാണ് റിപ്പോർട്ട്.സമുദ്രക്കനി, ‘തടം’ ഫെയിം സ്മൃതി വെങ്കട്ട്, ‘സൂരറൈ പോട്ര്’ ഫെയിം കൃഷ്ണകുമാർ, മഹേന്ദ്രൻ എന്നിവരും സഹതാരങ്ങളാകുന്നു. ജിവി പ്രകാശ് കുമാർ സംഗീതം നിർവഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം വിവേകാനന്ദ് സന്തോഷമാണ്. സത്യജ്യോതി ഫിലിംസിന്‍റെ ബാനറിൽ സെന്തിൽ ത്യാഗരാജനും അർജുൻ ത്യാഗരാജനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
ധനുഷിന്‍റെ ‘മാരന്‍’ 11ന്, ട്രെയിലര്‍ കാണാം