ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രത്തിന്‍റെ ടൈറ്റില്‍ പ്രഖ്യാപിച്ചു. ഉദയകൃഷ്ണ രചന നിര്‍വഹിക്കുന്ന ചിത്രം ക്രിസ്റ്റഫര്‍ എന്ന പേരിലാണ് എത്തുക. അമല പോള്‍, ഐശ്വര്യ ലക്ഷ്മി, സ്നേഹ തുടങ്ങിയ നായികാ താരങ്ങള്‍ ചിത്രത്തിലുണ്ട്. ചിത്രത്തിന്‍റെ ഒരു ഷെഡ്യൂള്‍ പൂര്‍ത്തിയായിട്ടുണ്ട്. .
Presenting The Title Poster of #Christopher , Written by #Udayakrishna , Directed by @unnikrishnanb & Produced by #RDIlluminations@FilmChristopher #ChristopherMovie pic.twitter.com/YtlNQvgFE0
— Mammootty (@mammukka) August 17, 2022
യഥാര്‍ത്ഥ സംഭവ കഥയെ ആസ്പദമാക്കിയുള്ള ഒരു പൊലീസ് സ്റ്റോറിയാണ് ചിത്രത്തിലുണ്ടാകുക. നേരത്തേ പ്രമാണി എന്നൊരു ചിത്രം മാത്രമാണ് മമ്മൂട്ടിയെ നായകനാക്കി ഉണ്ണികൃഷ്ണന്‍ ഒരുക്കിയിട്ടുള്ളത്. ഈ ചിത്രം ബോക്സ് ഓഫിസില്‍ കാര്യമായി ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. മോഹന്‍ലാല്‍ ചിത്രം ആറാട്ടാണ് ബി ഉണ്ണികൃഷ്ണന്‍ അവസാനമായി സംവിധാനം ചെയ്തത്.