ഇബ്‌ലീസ് എന്ന ആസിഫ് അലി ചിത്രത്തിനു ശേഷം രാഹുല്‍ വിഎസ് സംവിധാനം ചെയ്യുന്ന ചിത്രം ‘കള’ നാളെ തിയറ്ററുകളില്‍ എത്തുന്നു. ടോവിനോ തോമസ് മുഖ്യ വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ ലാല്‍, ദിവ്യ, മൂര്‍, ബാസിഗര്‍ എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്. സെന്‍സറിംഗ് പൂര്‍ത്തിയായ ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിട്ടുള്ളത്. തിയറ്റര്‍ ലിസ്റ്റ് കാണാം
#Kala #കള theatre list. 😊
Kerala & GCC/UAE from tomorrow!! pic.twitter.com/a8SiPjQw9u— Tovino Thomas (@ttovino) March 24, 2021
യദു പുഷ്പാകരന്‍, രോഹിത് വി.എസ് എന്നിവരാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയത്. അഖില്‍ ജോര്‍ജ് ഛായാഗ്രാഹണം നിര്‍വഹിച്ചു. നേരത്തേ ഈ ചിത്രത്തിന്‍റെ ഷൂട്ടിംഗിനിടെയാണ് ടോവിനോയ്ക്ക് വയറ്റില്‍ ചവിട്ടേറ്റ് പരുക്കേറ്റത്. ടോവിനോയും നിര്‍മാണത്തില്‍ പങ്കാളിയാണ്.
Rahul VS directorial Tovino Thomas starrer ‘Kala’ releasing tomorrow. censored with A certificate. Lal, Divya in pivotal roles. Here is the theater lists.