ഷാറൂഖിന്‍റെ ‘പത്താന്‍’ ടീസര്‍ കാണാം

ഷാറൂഖിന്‍റെ ‘പത്താന്‍’ ടീസര്‍ കാണാം

നാല് വര്‍ഷങ്ങള്‍ക്കു ശേഷം ബോളിവുഡിന്‍റെ കിംഗ് ഖാന്‍ തിയറ്ററുകളിലേക്ക് തിരിച്ചുവരവ് കുറിക്കുന്ന ‘പത്താന്‍’ എന്ന ചിത്രത്തിന്‍റെ ടീസര്‍ പുറത്തിറങ്ങി. ഷാറൂഖിന്‍റെ ജന്മദിനത്തിലാണ് ടീസര്‍ പുറത്തിറക്കിയത്. സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രം അടുത്ത വര്‍ഷം ജനുവരിയില്‍ തിയറ്ററുകളിലെത്തും. ജോൺ എബ്രഹാമും ദീപിക പദുക്കോണും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലുണ്ട്. യഷ് രാജ് ഫിലിംസാണ് നിര്‍മാണം നിര്‍വഹിക്കുന്നത്.


ഷാറൂഖിന്‍റേതായി അവസാനം തിയറ്ററുകളിലെത്തിയ ചിത്രം 2018ൽ പുറത്തിറങ്ങിയ ‘സീറോ’യാണ്. അതിനു മുമ്പേറ്റ ചില തിരിച്ചടികള്‍ക്കൊപ്പം ഏറെ പ്രതീക്ഷകള്‍ വെച്ചിരുന്ന സീറോ പരാജയമാകുകയും ചെയ്തതോടെയാണ് എസ്ആര്‍കെ സിനിമയില്‍ നിന്ന് ഇടവേളയെടുത്തത്. കോവിഡ് കാലം ഇതിന്‍റെ ദൈര്‍ഘ്യം കൂട്ടി. തമിഴില ശ്രദ്ധേയനായ സംവിധായകന്‍ ആറ്റ്ലിയുടെ ബോളിവുഡ് അരങ്ങേറ്റം കുറിക്കുന്ന ‘ജവാന്‍’ എന്ന ചിത്രമാണ് ഷാറൂഖിന്‍റേതായി പ്രൊഡക്ഷന്‍ ഘട്ടത്തിലുള്ള ചിത്രം.

OTT Video