വിജയ് നായകനായ ബീസ്റ്റ് എന്ന ചിത്രത്തിനു ശേഷം സംവിധാകന്‍ നെല്‍സണ്‍ രജനികാന്തിനെ നായകനാക്കി ഒരുക്കുന്ന ‘ജയിലര്‍’-ന്‍റെ ടീസര്‍ പുറത്തിറങ്ങി. സണ്‍ പിക്ചേര്‍സ് നിര്‍മിക്കുന്ന ചിത്രത്തിന്‍റെ ടീസര്‍ രജനികാന്തിന്‍റെ ജന്മദിനത്തിലാണ് പുറത്തിറങ്ങിയത്. അനിരുദ്ധാണ് ചിത്രത്തിന് സംഗീതം നല്‍കുന്നത്. സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കിലാണ് ചിത്രത്തില്‍ രജനികാന്ത് ഉള്ളത്. ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് വിജയ് കാര്‍ത്തിക് കണ്ണന്‍ ആണ്.
Muthuvel Pandian has arrived! 🔥
Happy Birthday Superstar Rajinikanth▶️ https://t.co/bgJJsrd44Q @Nelsondilpkumar @anirudhofficial #Jailer #MuthuvelPandian #HBDSuperstar #HBDSuperstarRajinikanth
— Sun Pictures (@sunpictures) December 12, 2022
തമന്നയും രമ്യാകൃഷ്ണനും ചിത്രത്തില്‍ നായികാ വേഷങ്ങളില്‍ എത്തുന്നു. കോലമാവ് കോകില, ഡോക്റ്റര്‍ എന്നീ ഹിറ്റ് ചിത്രങ്ങളൊരുക്കിയ നെല്‍സണിന് ബീസ്റ്റ് തിരിച്ചടിയായിരുന്നു. അണ്ണാത്തെയിലൂടെ പരാജയം നേരിട്ട രജനികാന്തിനും ഒരു തിരിച്ചുവരവ് അനിവാര്യമാണ്.