സ്വന്തം നിര്‍മാണത്തില്‍ പൃഥ്വിരാജ് മുഖ്യ വേഷത്തില്‍ എത്തുന്ന പുതിയ ചിത്രം ‘കുരുതി’യുടെ ആദ്യ ടീസര്‍ പുറത്തിറങ്ങി. അനീഷ് പള്ള്യാലിന്‍റെ തിരക്കഥയില്‍ മനുവാര്യര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. കോഫീ ബ്ലൂം എന്ന ഹിന്ദി ചിത്രം ഒരുക്കിയ സംവിധായകനാണ് മനു വാര്യര്‍. മുരളി ഗോപി, ഷൈന്‍ ടോം ചാക്കോ, റോഷന്‍ മാത്യു, മണികണ്ഠന്‍ ആചാരി, നവാസ് വള്ളിക്കുന്ന്, നസ്ലിന്‍, സാഗര്‍ സൂര്യ, മാമുക്കോയ, ശ്രിന്ദ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
‘കൊല്ലും എന്ന വാക്ക്.കാക്കും എന്ന പ്രതിജ്ഞ’ എന്ന ടാഗ് ലൈനോടെയാൺ് ചിത്രം എത്തുന്നത്.അഭിനന്ദന്‍ രാമാനുജം ആണ് ക്യാമറ ചലിപ്പിച്ച ചിത്രത്തിന് ജേക്ക്സ് ബിജോയ് സംഗീതവും അഖിലേഷ് മോഹന്‍ എഡിറ്റിംഗും നിര്‍വഹിക്കും.
Here is the teaser for Prithviraj starrer ‘Kuruthi’. The Manu Warrier directorial is currently under post production.