ജോജു ജോര്‍ജ് നായകനാകുന്ന പുതിയ ചിത്രം ‘മധുരം’-ന്‍റെ ആദ്യ ടീസര്‍ പുറത്തിറങ്ങി. ജൂണ്‍ എന്ന ചിത്രത്തിന് ശേഷം അഹമ്മദ് കബീര്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന് എറണാകുളവും പരിസര പ്രദേശങ്ങളുമാണ് പ്രധാന ലൊക്കേഷന്‍. അര്‍ജുന്‍ അശോകന്‍, നിഖില വിമല്‍, ഇന്ദ്രന്‍സ്, ശ്രുതി രാമചന്ദ്രന്‍ എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍. ജോസഫ്, പൊറിഞ്ചു മറിയം ജോസ്, ചോല എന്നീ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം അപ്പു പാത്തു പപ്പു പ്രൊഡക്ഷന്റെ ബാനറില്‍ ജോജു ജോര്‍ജ് , സിജോ വടക്കന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്നത്.
ബാദുഷ, സുരാജ് എന്നിവരാണ് സഹനിര്‍മ്മാതാക്കള്‍. ആഷിക് അമീര്‍, ഫാഹിം സഫര്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കുന്നത്. ജിതിന്‍ സ്റ്റാനിസ്ലാസ് ഛായാഗ്രണവും മഹേഷ് ബുവനെന്തു എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. കലാസംവിധാനം-ദിലീപ് നാഥ്, കോസ്റ്റ്യൂം ഡിസൈനെര്‍-സമീറ സനീഷ്, മെയ്ക്കപ്പ്-റോണെക്‌സ് സേവിയര്‍, സൗണ്ട് ഡിസൈനെര്‍-ധനുഷ് നായനാര്‍.
സൗണ്ട് മിക്‌സ്-വിഷ്ണു സുജാതന്‍, പ്രൊഡക്ഷന്‍ കണ്‍ഡ്രോളര്‍-സനൂപ് ചങ്ങനാശ്ശേരി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-അതുല്‍ എസ്. ദേവ്, സ്റ്റില്‍-രോഹിത്ത് കെ സുരേഷ്, ഡിസൈന്‍-എസ്‌ത്തെറ്റിക്ക് കുഞ്ഞമ്മ.
Here is the teaser for JoJu George starrer Madhuram. This Ahammed Kabeer directorial has Nikhila Vimal and Arjun Ashokan in pivotal roles