പൃഥ്വിക്കൊപ്പം നയന്‍താര, ‘ഗോള്‍ഡ്’ ടീസര്‍ കാണാം

പൃഥ്വിക്കൊപ്പം നയന്‍താര, ‘ഗോള്‍ഡ്’ ടീസര്‍ കാണാം

പ്രേമം എന്ന തന്‍റെ ഹിറ്റ് ചിത്രം കഴിഞ്ഞ് 7 വര്‍ഷത്തെ വലിയ ഇടവേളയ്ക്ക് ശേഷം അല്‍ഫോണ്‍സ് പുത്രന്‍റെ (Alphonse Puthran) സംവിധാനത്തില്‍ പുറത്തുവരുന്ന പുതിയ ചിത്രം ‘ഗോള്‍ഡ്’-ന്‍റെ (Gold Malayalam movie) ടീസര്‍ പുറത്തിറങ്ങി. പൃഥ്വിരാജ് (Prithviraj) നായകനാകുന്ന ചിത്രത്തില്‍ നയന്‍താരയാണ് (Nayanthara) നായിക. അജ്‍മല്‍ അമീറും (Ajmal Ameer) ഒരു പ്രധാന വേഷത്തില്‍ എത്തുന്നു. നിരവധി പ്രൊജക്റ്റുകള്‍ പരിഗണിക്കുകയും മാറ്റിവെക്കുകയും ചെയ്ത ശേഷമാണ് അല്‍ഫോണ്‍സ് പുത്രന്‍ ഈ പൃഥ്വിരാജ് ചിത്രത്തിലേക്ക് എത്തിയിരിക്കുന്നത്.


മലയാളത്തിനു പുറമേ തമിഴിലും ഈ ചിത്രമെത്തുെമെന്ന് സൂചനയുണ്ട്. ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ ചിത്രത്തിന്‍റെ അപ്ഡേറ്റുകളൊന്നും ഷൂട്ടിംഗ് ഘട്ടത്തില്‍ പുറത്തുവന്നിരുന്നില്ല. ഫഹദ് ഫാസിലിനെ നായകനാക്കി ഒരുക്കുന്ന ‘പാട്ട്’ ആണ് തന്‍റെ അടുത്ത ചിത്രമെന്ന് അല്‍ഫോണ്‍സ് ഈ വര്‍ഷം ആദ്യം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പ്രധാന താരങ്ങളുടെ ഡേറ്റിലെ പ്രശ്നം കാരണം ചിത്രം മാറ്റിവെച്ചു.

Latest Trailer Video