ഷൈനും ചെമ്പന്‍ വിനോദും ഒന്നിക്കുന്ന ‘ബൂമറാംഗ്’

ഷൈനും ചെമ്പന്‍ വിനോദും ഒന്നിക്കുന്ന ‘ബൂമറാംഗ്’

മനു സുധാകരൻ (Manu Sudhakaran) സംവിധാനം ചെയ്ത് ഷൈൻ ടോം ചാക്കോയും (Shine Tom Chacko) ചെമ്പൻ വിനോദും (Chemban Vinod) പ്രധാനകഥാപാത്രങ്ങളായി എത്തുന്ന ‘ബൂമറാം​ഗ്'( Boomerang Malayalam movie) എന്ന ചിത്രത്തിന്‍റെ മോഷൻ പോസ്റ്റർ (Motion poster) ശ്രദ്ധനേടുന്നു. സംയുക്ത മേനോൻ (Samyuktha Menon) ആണ് ചിത്രത്തിലെ നായിക. ഗുഡ് കമ്പനി അവതരിപ്പിക്കുന്ന ഈസി ഫ്ലൈ പ്രൊഡക്ഷൻസിന്റെ ബാനറിൽ അജി മേടയിൽ, തൗഫീഖ്. ആർ. എന്നിവർ ചേർന്നു നിർമ്മിക്കുന്നു.

കൃഷ്ണദാസ് പങ്കി തിരക്കഥയും സംഭാഷണവും നിര്‍വഹിക്കുന്നു. വിഷ്ണു നാരായണൻ ആണ് ഛായാ​ഗ്രഹണം. എഡിറ്റിംഗ് :അഖിൽ എ ആർ, ഗാനരചന :അജിത് പെരുമ്പാവൂർ, സംഗീതം :സുബീർ അലി ഖാൻ, പശ്ചാത്തല സംഗീതം :കെ പി. ബൈജു സന്തോഷ്‌, ഡൈൻ ഡേവിസ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അഖിൽ കവലയൂർ, ഹരികുമാർ, മഞ്ജു സുഭാഷ്, സുബലക്ഷ്മി, നിയ, അപർണ, നിമിഷ, ബേബി പാർത്ഥവി തുടങ്ങിയവര്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നു.

Latest Trailer Upcoming Video