സമാന്ത ശകുന്തളയായി എത്തുന്ന ശാകുന്തളം എന്ന ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി. നായകനായ ദുശ്യന്തന്‍ ആവുന്നത് ‘സൂഫിയും സുജാതയും’ താരം ദേവ് മോഹന്‍ ആണ്. അഞ്ചു ഭാഷകളില്‍ പുറത്തിറങ്ങുന്ന ചിത്രത്തിന്‍റെ മലയാളം ട്രെയിലര്‍ ദുല്‍ഖര്‍ സല്‍മാനാണ് പുറത്തിറക്കിയത്. കാളിദാസന്‍റെ രചനയിലെ ഇതിഹാസ പ്രണയ കഥയെ ആസ്പദമാക്കി സംവിധായകനും തിരക്കഥാകൃത്തുമായ ഗുണശേഖര്‍ ഒരുക്കുന്ന ‘ശാകുന്തളം’ എന്ന ചിത്രം ഏറെ പ്രതീക്ഷ ഉള്ളതാണെന്ന് നേരത്തേ സാമന്ത പറഞ്ഞിരുന്നു.
#ShaakuntalamTrailer is here! Check it out in Malayalam everyone !!!
▶️ https://t.co/TMbzkz2k9o#Shaakuntalam @Gunasekhar1 @Samanthaprabhu2 @ActorDevMohan #ManiSharma @neelima_guna @GunaaTeamworks @SVC_official @tipsofficial #EpicLoveStory #MythologyforMilennials pic.twitter.com/AwAZ8hDMqA— Dulquer Salmaan (@dulQuer) January 9, 2023
ദേവിന് നന്ദി പറഞ്ഞു കൊണ്ടുള്ള സുമന്തയുടെ പോസ്റ്റും ഏറെ വൈറലായിരുന്നു. ഗുണാ ടീം വർക്ക്സ്, ദിൽ രാജു പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറിൽ നീലിമ ഗുണാ, ദിൽ രാജു, ഹൻഷിതാ റെഡ്ഡി എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. മണി ശര്‍മ്മയാണ് സംഗീതം. ദേശീയ അവാർഡ് ജേതാവ് നീതലുള്ള ആണ് വസ്ത്രാലങ്കാരം. തെലുങ്ക് സൂപ്പർസ്റ്റാർ അല്ലു അർജുന്റെ മകൾ അല്ലു അർഹ അഭിനയരംഗത്ത് എത്തുന്നത് ശാകുന്തളത്തിലൂടെയാണ് എന്നതും മറ്റൊരു ശ്രദ്ധേയമായൊരു കാര്യമാണ്. പീരീഡ് ഫിലിമിൽ അവർ ദുശ്യന്തൻ്റെ മകൻ ഭരത് രാജകുമാരനായിട്ടാണ് അഭിനയിക്കുന്നത്. നേരത്തെ അനുഷ്ക ഷെട്ടിയെ നായികയാക്കി രുദ്രമാദേവി എന്ന സൂപ്പര്‍ ഹിറ്റ് ഒരുക്കിയത് ഗുണശേഖറായിരുന്നു.