അനശ്വര രാജന്‍ മുഖ്യ വേഷത്തിലെത്തുന്ന മൈക്ക് എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഈ ചിത്രത്തിന്റെ നിർമ്മാണത്തിലൂടെ ജെ.എ എന്റർടൈൻമെന്റ് മലയാളത്തിലേക്ക് കാലെടുത്തുവെക്കുകയാണ്. ബോളിവുഡ് താരം ജോണ്‍ എബ്രഹാമിന്‍റെ ഉടമസ്ഥതയിലുള്ള നിര്‍മാണ് കമ്പനിയാണ്ത്. വിഷ്‍ണു ശിവപ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ രഞ്ജിത്ത് സജീവ് എന്ന പുതുമുഖ നായകനെയും അവതരിപ്പിക്കുന്നു.
ജിനു ജോസഫ്, അക്ഷയ് രാധാകൃഷ്ണൻ, അഭിരാം, സിനി എബ്രഹാം എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്. ഒരു വ്യക്തിയുടെ ജീവിതത്തിലെ വിവിധ ഘട്ടങ്ങളിലൂടെ സഞ്ചരിക്കുന്ന ചിത്രത്തിന്റെ കഥ ആഷിഖ് അക്ബർ അലിയുടേതാണ്. 5 സുന്ദരികൾ, സി ഐ എ , വിജയ് സൂപ്പറും പൗർണ്ണമിയും, അർജന്റീന ഫാൻസ് കാട്ടൂർക്കടവ്, ഷൈലോക്ക് തുടങ്ങി നിരവധി ചിത്രങ്ങളുടെ ഛായാഗ്രഹണം കൈകാര്യം ചെയ്ത രണദീവെ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. ദേശീയ പുരസ്കാര ജേതാവും ബിഗ് ബി, സാഗർ ഏലിയാസ് ജാക്കി റീലോഡഡ് , അൻവർ, ഒരു കാൽ ഒരു കണ്ണാടി, മരിയാൻ, രജ്നി മുരുകൻ, പേട്ട, എസ്രാ തുടങ്ങി നിരവധി മലയാളം – തമിഴ് ചിത്രങ്ങളുടെ എഡിറ്റിംഗ് കൈകാര്യം ചെയ്ത വിവേക് ഹർഷൻ ആണ് ചിത്രത്തിന്റെ എഡിറ്റർ.
Trailer Out now !!! Mike Releasing on 19th August 2022 in Cinemas. #Mike @johnabrahament @thejohnabraham @vishnusivaprasad_ @ranjithsajeev @anaswara.rajan @rohinimolleti @renavive_renu @vivek_harshan @aashiqakvarali pic.twitter.com/6EIDIyrHBk
— JA Entertainment (@johnabrahament) August 1, 2022
അർജുൻ റെഡ്ഡി, ഡാർലിംഗ് 2, ഹുഷാറു തുടങ്ങിയ ചിത്രങ്ങളിലെ ഗാനങ്ങൾ രചിച്ച രഥൻ ആണ് ചിത്രത്തിന്റെ സംഗീതസംവിധായകൻ. കലാസംവിധാനം – രഞ്ജിത് കൊതേരി, മേക്കപ്പ് – റോണെക്സ് സേവിയർ, വസ്ത്രാലങ്കാരം – സോണിയ സാൻഡിയാവോ. ഡേവിസൺ സി ജെ, ബിനു മുരളി എന്നിവർ ആണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ കൺട്രോളർമാർ.