മമ്മൂട്ടിയുടെ ‘ക്രിസ്റ്റഫര്‍’ ഫസ്റ്റ് ലുക്ക് കാണാം

മമ്മൂട്ടിയുടെ ‘ക്രിസ്റ്റഫര്‍’ ഫസ്റ്റ് ലുക്ക് കാണാം

ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം ക്രിസ്റ്റഫറിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ഉദയകൃഷ്ണ രചന നിര്‍വഹിക്കുന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. അമല പോള്‍, ഐശ്വര്യ ലക്ഷ്മി, സ്നേഹ തുടങ്ങിയ നായികാ താരങ്ങള്‍ ചിത്രത്തിലുണ്ട്.


യഥാര്‍ത്ഥ സംഭവ കഥയെ ആസ്പദമാക്കിയുള്ള ഒരു പൊലീസ് സ്റ്റോറിയാണ് ചിത്രത്തിലുണ്ടാകുക. നേരത്തേ പ്രമാണി എന്നൊരു ചിത്രം മാത്രമാണ് മമ്മൂട്ടിയെ നായകനാക്കി ഉണ്ണികൃഷ്ണന്‍ ഒരുക്കിയിട്ടുള്ളത്. ഈ ചിത്രം ബോക്സ് ഓഫിസില്‍ കാര്യമായി ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. മോഹന്‍ലാല്‍ ചിത്രം ആറാട്ടാണ് ബി ഉണ്ണികൃഷ്ണന്‍ അവസാനമായി സംവിധാനം ചെയ്തത്.

Latest Upcoming