ദുല്‍ഖറിന്‍റെ ‘കിംഗ് ഓഫ് കൊത്ത’, ഫസ്റ്റ്ലുക്ക് കാണാം
ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തുന്ന പുതിയ ചിത്രം ‘കിംഗ് ഓഫ് കൊത്ത’ പ്രഖ്യാപിച്ചു. പ്രശസ്ത സംവിധായകന്‍ ജോഷിയുടെ മകന്‍ അഭിലാഷ് ജോഷി ആദ്യമായി സംവിധായകനാകുന്ന ചിത്രം ഒരു ഗാംഗ്സ്റ്റര്‍ ആക്ഷന്‍ ചിത്രമാണ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നല്‍കുന്ന സൂചന. കൈയില്‍ ഒരു തോക്കുമായി നില്‍ക്കുന്ന ദുല്‍ഖറിന്‍റെ ചിത്രമാണ് പോസ്റ്ററിലുള്ളത്. ദുല്‍ഖറിന്‍റെ ജന്മദിനത്തിലാണി ചിത്രം പ്രഖ്യാപിച്ചത്. നിര്‍മാണം ദുല്‍ഖര്‍ തന്നെയാണ് നിര്‍വഹിക്കുന്നത്.
ജോഷി സംവിധാനം ചെയ്ത ‘പൊറിഞ്ചു മറിയം ജോസിന്‍റെ’ രചന നിര്‍വഹിച്ച അഭിലാഷ് എന്‍. ചന്ദ്രനാണ് ഈ ചിത്രത്തിന്റെയും തിരക്കഥ ഒരുക്കുന്നത്. വരും ദിവസങ്ങളില്‍ ഈ ചിത്രത്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിടും.
Debutant director Abhilash Joshiy’s ‘King of Kotha’ will have Dulquer Salman in the lead role. Here is the first look poster.