സൂര്യയുടെ ഏറ്റവും വലിയ വിജയമായി മാറിയ മാസ് ചിത്രങ്ങളാണ് സിങ്കം സീരിസിലുള്ളത്. സിങ്കത്തിന്റെ സംവിധായകനൊപ്പം സൂര്യ വീണ്ടുമൊന്നിക്കുന്നു എന്ന വിവരമാണ് ഇപ്പോള്‍ വീണ്ടും പുറത്തുവന്നിട്ടുള്ളത്. നിലവില്‍ സാമി 2 എന്ന വിക്രം ചിത്രത്തിന്റെ ജോലികളിലായിരിക്കുന്ന ഹരി അടുത്തിടെ ഒരു ഇന്റര്‍വ്യൂവിലാണ് തന്റെ അടുത്ത ചിത്രം സൂര്യക്കൊപ്പമാണെന്ന് അറിയിച്ചത്. സിങ്കം സീരീസ് ഉള്‍പ്പടെ അഞ്ച് ചിത്രങ്ങളിലാണ് സൂര്യയും ഹരിയും ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുള്ളത്. പുതിയ ചിത്രം സിങ്കം സീരീസില്‍ ഉള്‍പ്പെടുന്നതല്ലെന്നും ഹരി വിശദീകരിച്ചിട്ടുണ്ട്.
സെല്‍വ രാഘവന്‍ സംവിധാനം ചെയ്യുന്ന എന്‍ജികെയുടെ സെറ്റിലാണ് ഇപ്പോള്‍ സൂര്യയുളളത്.
Tags:harisurya