അടി മുടി മാറി വേറിട്ട സ്റ്റൈലിൽ മറീന മൈക്കിൾ

അടി മുടി മാറി വേറിട്ട സ്റ്റൈലിൽ മറീന മൈക്കിൾ

ചുരുണ്ടു ഇടതൂർന്ന മുടിയുള്ള പെൺകുട്ടിയായി മലയാളികളുടെ മുന്നിലേക്ക് കടന്നു വന്ന നടിയാണ് മറീന മൈക്കിൾ കുരിശിങ്ങൽ (Mareena Michle Kurishingal). ഇപ്പോൾ ഇതാ തന്റെ സുഹൃത്തായ സ്റ്റൈലിസ്റ്റിന്‍റെ സഹായത്തോട് കൂടി ചുരുണ്ട മുടി പെർമെനെന്‍റ് ബ്ലോ ഡ്രൈ ചെയ്തിരിക്കുകയാണ് താരം. ഇനി നീണ്ട മുടിയുമായിട്ടായിരിക്കും മറീന മലയാളീ പ്രേക്ഷകരുടെ മുന്നിലേക്കെത്തുക.

കഥാപാത്രങ്ങൾ തന്റെ ഹെയർ സ്റ്റൈലിന് അനുസൃതമായി മാത്രം ഒതുങ്ങി പോവുന്നത് കൊണ്ടും ഇനിയും ഒരുപാട് വ്യത്യസ്ഥമായ വേഷങ്ങൾ ചെയ്യാൻ വേണ്ടിയുമാണ് താരം ഈ രൂപ മാറ്റം നടത്തിയിരിക്കുന്നത്. പൊതുവെ ബോൾഡും മോഡേണുമായ കഥാപാത്രങ്ങളാണ് തന്നെ തേടിയെത്തിയിരുന്നത്. അത് ചുരുണ്ട മുടിയെന്ന തന്‍റെ പ്രത്യേകതയെ ആസ്പതമാക്കിയായിരുന്നു, എന്നാൽ ഇപ്പോൾ അടിമുടി മാറി വേറൊരു രൂപത്തിലേക്ക് മറീന മാറിയിരിക്കുന്നു. ഇതു കൊണ്ട് തന്നെ ഒട്ടനവധി നല്ല വേഷങ്ങൾ തന്നെ തേടിയെത്തുമെന്ന പ്രതീക്ഷയിലാണ് താരം.

Latest Starbytes