
എആർ മുരുഗദോസ് സംവിധാനം ചെയ്ത വിജയ് ചിത്രം സർക്കാർ നാളെ ദീപാവലി ദിനത്തിൽ തിയേറ്ററുകളിലെത്തുകയാണ്. റിലീസിനുമുമ്പേ കേരളത്തിൽ അഡ്വാൻസ് ബുക്കിംഗിലൂടെ ചിത്രം മൂന്നു കോടി രൂപ കളക്റ്റ് ചെയ്തിട്ടുണ്ട്. കേരളം കണ്ട ഏറ്റവുംവലിയ റിലീസ് സർക്കാർ ഉറപ്പിച്ചുകഴിഞ്ഞു നാനൂറിലധികം സ്ക്രീനുകളിലാണ് ചിത്രം ആദ്യദിനത്തിൽ പ്രദർശനത്തിനെത്തുന്നത്. മുന്നൂറിലധികം ഫാൻസ് ഷോകളും ചിത്രത്തിനുണ്ടാകും. ഇതിൽ 25 എണ്ണം ലേഡീസ് ഫാൻസ് ഷോകൾ ആണെന്ന് അണിയറപ്രവർത്തകർ അറിയിക്കുന്നു.
51 സ്ക്രീനുകളിൽ റിലീസ് ദിനത്തിൽ 24 മണിക്കൂർ മാരത്തോൺ പ്രദർശനവും സംഘടിപ്പിച്ചിട്ടുണ്ട്. കീർത്തി സുരേഷ് നായികയായി എത്തുന്ന ചിത്രത്തിന് എആർ റഹ്മാനാണ് സംഗീതം നൽകിയത്. സൺ പിക്ചേഴ്സ് നിർമിച്ച ചിത്രം കേരളത്തിൽ ഇഫാർ ഇന്ത്യൻ നാഷണൽ വിതരണം ചെയ്യുന്നു.