പ്രേമം എന്ന ഹിറ്റ് ചിത്രം കഴിഞ്ഞ് 7 വര്‍ഷത്തെ വലിയ ഇടവേളയ്ക്ക് ശേഷം അല്‍ഫോണ്‍സ് പുത്രന്‍റെ (Alphonse Puthran) സംവിധാനത്തില്‍ പുറത്തുവരുന്ന പുതിയ ചിത്രം ‘ഗോള്‍ഡ്’-ന്‍റെ (Gold Malayalam movie) ടീസര്‍ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയ്. പൃഥ്വിരാജും (Prithviraj) നയന്‍താരയും (Nayanthara) മുഖ്യ വേഷങ്ങളിലെത്തുന്ന ചിത്രത്തിന്‍റെ ടീസര്‍ റെക്കോഡ് കാഴ്ചക്കാരെയാണ് ആദ്യ 24 മണിക്കൂറുകളില്‍ സ്വന്തമാക്കിയത്. 20 മണിക്കൂറുകളില്‍ 50 ലക്ഷം കാഴ്ചക്കാരെ ഗോള്‍ഡ് ടീസര്‍ സ്വന്തമാക്കി. ‘ഒരു അഡാര്‍ ലൌ’ എന്ന ചിത്രത്തിന്‍റെ റെക്കോഡുകളാണ് ഗോള്‍ഡ് തിരുത്തിയത്. 24 മണിക്കൂര്‍ പിന്നിടുമ്പോള്‍ 61 ലക്ഷത്തോളം കാഴ്ചക്കാരാണ് ഉള്ളത്.
Thank you for the love! #Gold 🤗❤️🙏 pic.twitter.com/ZcMynwPWSI
— Prithviraj Sukumaran (@PrithviOfficial) March 23, 2022
അജ്‍മല്‍ അമീറും (Ajmal Ameer) ഒരു പ്രധാന വേഷത്തില്‍ എത്തുന്നു. നിരവധി പ്രൊജക്റ്റുകള്‍ പരിഗണിക്കുകയും മാറ്റിവെക്കുകയും ചെയ്ത ശേഷമാണ് അല്‍ഫോണ്‍സ് പുത്രന്‍ ഈ പൃഥ്വിരാജ് ചിത്രത്തിലേക്ക് എത്തിയിരിക്കുന്നത്. ചിത്രത്തിന്‍റെ തിരക്കഥ, എഡിറ്റിംഗ്, വിഎഫ്എക്സ്, കളര്‍ മിക്സിംഗ് എന്നിവയും നിര്‍വഹിക്കുന്നത് അല്‍ഫോണ്‍സ് പുത്രനാണ്. മലയാളത്തിനു പുറമേ തമിഴിലും ഈ ചിത്രമെത്തുെമെന്ന് സൂചനയുണ്ട്.