മെഗാസ്റ്റാർ ചിരഞ്ജീവിയുടെ 153-ാമത്തെ ചിത്രമായ “ഗോഡ്ഫാദർ”ൻ്റെ ടീസര്‍ റിലീസ്സായി. മലയാള ചിത്രം ലൂസിഫറിന്റെ തെലുങ്ക് പതിപ്പായ ഗോഡ്ഫാദർ സംവിധാനം ചെയ്യുന്നത് മോഹൻ രാജയാണ്. ചിരഞ്ജീവിയുടെ ജന്മദിനത്തിലാണ് ടീസര്‍ പുറത്തുവിട്ടത്. കൊണിഡെല പ്രൊഡക്ഷൻസ്, സൂപ്പർ ഗുഡ് ഫിലിംസ് എന്നിവയുടെ ബാനറിൽ ആർ.ബി ചൗധരി, എൻ.വി പ്രസാദ്, കൊനിദേല സുരേഖ എന്നിവർ ചേർന്ന് നിർമ്മിക്കുന്നു. ചിരഞ്ജീവി നായകനായെത്തുന്ന ചിത്രത്തിൽ നായികയായി എത്തുന്നത് നയൻതാരയാണ്. ഇത് രണ്ടാം തവണയാണ് നയൻതാര ചിരഞ്ജീവിയുടെ നായികയായെത്തുന്നത്. നേരത്തെ സായ് റാ നരസിംഹ റെഡ്ഡിയിൽ ചിരഞ്ജീവിയുടെ നായികയായി നയൻസ് വേഷമിട്ടിരുന്നു
Here’s the Teaser
Happy birthday our dear most Megastar @KChiruTweets garu #GodFatherTeaser out now💥Megastar @KChiruTweets & @BeingSalmanKhan Bhai together 💥💥💥
Telugu – https://t.co/XZatxFqQcV
Hindi – https://t.co/NlSSL8wTqY@MusicThaman @AlwaysRamCharan @ProducerNVP
— Mohan Raja (@jayam_mohanraja) August 21, 2022
ലൂസിഫർ വൻ ഹിറ്റായി മാറിയതിന് പിന്നാലെയാണ് ചിരഞ്ജീവി ചിത്രത്തിന്റെ റീമേയ്ക്ക് അവകാശം സ്വന്തമാക്കിയത്. ചിത്രം ഇഷ്ടപ്പെട്ടുവെങ്കിലും പ്രണയവും ആക്ഷനുമെല്ലാം നിറഞ്ഞ മാസ് ചിത്രമായി ഒരുക്കുന്നതിന് വേണ്ട മാറ്റങ്ങൾ വരുത്തണമെന്ന് ചിരഞ്ജീവി ആവശ്യപ്പെട്ടിരുന്നു. ഒരു രാഷ്ട്രീയ ആക്ഷൻ ഡ്രാമയായി കണക്കാക്കപ്പെടുന്ന ചിത്രത്തിൻ്റെ തിരക്കഥ സംവിധായകൻ തന്നെയാണ് തയ്യാറാക്കിയിരിക്കുന്നത്. എസ്.എസ് തമൻ ആണ് സംഗീത സംവിധാനം.
ഛായാഗ്രാഹകൻ നിരവ് ഷാ ക്യാമറ കൈകാര്യം ചെയ്യുന്നു. കലാസംവിധാനം- സുരേഷ് സെൽവരാജൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- വക്കാട അപ്പറാവു, പി.ആർ.ഒ- വംശി-ശേഖർ, പി.ശിവപ്രസാദ്, വൈശാഖ് സി വടക്കേവീട്. ചിത്രം ഉടന്‍ തിയറ്ററുകളിലെത്തുന്നു.