‘ഗോഡ് ബ്ലെസ് യു’ ത്രില്ലർ മൂവി യുടെ ടീസർ പുറത്തിറങ്ങി

‘ഗോഡ് ബ്ലെസ് യു’ ത്രില്ലർ മൂവി യുടെ ടീസർ പുറത്തിറങ്ങി

ആറേശ്വരം സിനിമാസിന്‍റെ ബാനറിൽ എംബി മുരുഗൻ, ബിനോയ്‌ ഇടതിനകത്ത് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് വിജീഷ് വാസുദേവാണ്. മൂന്നാം നിയമം എന്ന ചിത്രത്തിനു ശേഷം വിജീഷ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. കമിതാക്കളായ സാമിന്‍റെയും ക്ലാരയുടെയും ജീവിതത്തിൽ, കൊച്ചിൻ സിറ്റിയിൽ ഒരു ദിവസത്തിലെ നാല് മണിക്കൂറിൽ നടക്കുന്ന അതി തീവ്രമായ വെല്ലുവിളികൾ ആണ് ചിത്രം പറയുന്നത്.ഒരു ത്രില്ലെർ രൂപത്തിൽ കഥ പറഞ്ഞിരിക്കുന്നു.

കോവിഡ് കാലഘട്ടത്തിന്റെ പശ്ചാത്തലത്തിൽ നടക്കുന്ന ഗോഡ് ബ്ലെസ് യു വിൽ പുതുമുഖങ്ങളായ വിഷ്‌ണു വിജയൻ, ശബരി ബോസ് എന്നിവർ സാം, ക്ലാര എന്നിവരായി വേഷമിടുന്നു. വിഷ്ണു മുരുകൻ, ബിനോയ്‌ ഇടതിനകത്ത്, പി എൻ സണ്ണി (ജോജി ഫെയിം) സുനിൽ സുഗത, കോട്ടയം പ്രദീപ്, ജെൻസൺ ആലപ്പാട്ട്, ഉണ്ണി രാജ്,സൂരജ് പോപ്പ്സ് (കുമ്പളങ്ങി നൈറ്റ്‌സ് ഫെയിം ) ഹരിശ്രീ യൂസഫ്, ,സിനോജ് വർഗീസ്, ബിറ്റോ ഡേവിസ്,നാരായണൻ കുട്ടി, നീന കുറുപ്പ്, അഞ്ജന അപ്പുക്കുട്ടൻ,ഗായത്രി, രമ്യ ആർ നായർ, ദീപിക, ശശി കുളപ്പുള്ളി, സജിത്ത് തോപ്പിൽ, ജോയ് ഐ സി, നെൽസൺ സേവിയർ, സുധ ലക്ഷ്മി തുടങ്ങിയവരും വേഷമിടുന്നു..

സിനിമോട്ടോഗ്രാഫി ദേവൻ മോഹനൻ. സംഗീതം സുഭാഷ് കൃഷ്‌ണൻ. ഗാനരചന സന്തോഷ് കോടനാട്. ഗായകർ വിജയ് യേശുദാസ്, ശ്രീ പാർവതി. എഡിറ്റിംഗ് സുമേഷ് ബി ഡബ്ല്യൂ ടി. ഒരു ഇടവേളക്ക് ശേഷം എസ് പി വെങ്കിടേഷ് മലയാളത്തിൽ ബാഗ്രൗണ്ട് സ്കോർ ചെയ്യുന്ന ചിത്രം എന്ന പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്.. സ്റ്റണ്ട് കോറിയോഗ്രാഫി അഷറഫ് ഗുരുക്കൾ. ആർട്ട്‌ മയൂൺ വി വൈക്കം.മേക്ക് അപ്പ്‌ ആൻഡ് കോസ്റ്റും രമ്യ ആർ നായർ. പ്രൊഡക്ഷൻ കൺട്രോളർ ജോബി ആന്റണി. അസോസിയേറ്റ് ഡയറക്ടർ അമ്പിളി എസ് കുമാർ. സ്റ്റിൽസ് ജിജു ചെന്താമര, ഷാബുപോൾ. ഡിസൈൻസ് ജിപ്സി. ചിത്രം ജനുവരി അവസാനവാരം തിയറ്ററിൽ എത്തും. പി ആർ ഓ എം കെ ഷെജിൻ ആലപ്പുഴ.

Here is the teaser for the movie ‘God bless you’. The Vijeesh Vasudev directorial is progressing.

Latest Trailer Video