ജി കെ പിള്ള അന്തരിച്ചു

ജി കെ പിള്ള അന്തരിച്ചു

വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്ന നടന്‍ ജി.കെ.പിള്ള (97) അന്തരിച്ചു. മൂന്നൂറിലെറെ സിനിമകളിലും നിരവധി നാടകങ്ങളിലും സീരിയലുകളിലും വേഷമിട്ട അദ്ദേഹം ഏറെയും വില്ലന്‍ വേഷങ്ങളിലൂടെയാണ് ശ്രദ്ധ നേടിയത്. പിന്നീട് സ്വഭാവ വേഷങ്ങളിലും തിളങ്ങി. നീണ്ടകാലയളവ് സെെനിക സേവനം അനുഷ്ഠിച്ച ശേഷമായിരുന്നു അദ്ദേഹം സിനിമയിലേക്കേ എത്തിയത്.

സ്നേഹസീമ എന്ന ചിത്രത്തില്‍ പൂപ്പള്ളി തോമസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് സിനിമയിലെത്തിയത്. തുടര്‍ന്ന് ഹരിശ്ചന്ദ്ര, മന്ത്രവാദി, സ്നാപക യോഹന്നാന്‍, പട്ടാഭിഷേകം, നായരു പിടിച്ച പുലിവാല്, കൂടപ്പിറപ്പ്ക, കണ്ണൂര്‍ ഡീലക്സ്, സ്ഥാനാര്‍ഥി സാറാമ്മ, ലോട്ടറി ടിക്കറ്റ്, കോട്ടയം കൊലക്കേസ്, കൊച്ചിന്‍ എക്സ്പ്രസ്, കാര്യസ്ഥന്‍ എന്നീ ചിത്രങ്ങളില്‍ ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തു.

Veteran actor GK Pillai passed away at the age of 97.

Latest Starbytes