കെ ബിജു സംവിധാനം ചെയ്യുന്ന ദിലീപ് ചിത്രം ജോര്‍ജ്ജേട്ടന്‍സ് പൂരം രണ്ടു ദിവസം റിലീസ് നീട്ടിയിരിക്കുകയാണ്. ഏപ്രില്‍ 1നു മാത്രമേ ചിത്രം തിയറ്ററുകളിലെത്തുകയുള്ളൂ. നേരത്തേ മാര്‍ച്ച് 31ന് ആയിരുന്നു ചിത്രത്തിന്റെ റിലീസ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഈ ദിവസം ദിലീപിന് അത്ര നന്നല്ല എന്ന ഒരു ജ്യോത്സ്യന്റെ നിര്‍ദേശ പ്രകാരം ഇതു മാറ്റി മാര്‍ച്ച് 30 ആക്കാന്‍ തീരുമാനിച്ചിരുന്നു. മമ്മൂട്ടിയുടെ വന്‍ റിലീസ് ദി ഗ്രേറ്റ് ഫാദറിനൊപ്പം ജോര്‍ജ്ജേട്ടന്‍സ് പൂരവും അന്ന് തിയറ്ററുകളിലെത്തും എന്നാണ് പ്രഖ്യാപിക്കപ്പെട്ടത്. എന്നാല്‍ വന്‍ ഹൈപ്പ് നേടിയ ഗ്രേറ്റ്ഫാദര്‍ ആദ്യദിനത്തില്‍ പരമാവധി തിയറ്ററുകളില്‍ എത്തുന്നതിന് തയാറെടുക്കുന്നതിനിടെയാണ് ദിലീപ് ചിത്രം കയറി വന്നത്. ഇതോടെ ഗ്രേറ്റ്ഫാദറിന്റെ നിര്‍മാതാക്കളായ ഓഗസ്റ്റ് സിനിമാസിന്റെ സാരഥി ഷാജി നടേശന്‍ ദിലീപിനോട് സംസാരിക്കുകയായിരുന്നു. സ്വന്തം സഹോദരനെ പോലെ സ്‌നേഹിക്കുന്ന ഇക്കയുടെ മനസറിഞ്ഞ ദിലീപ് തന്റെ ചിത്രം രണ്ടുദിവസം വൈകിയേ എത്തൂവെന്ന് ഉറപ്പു നല്‍കുകയായിരുന്നു.
ഇതു സംബന്ധിച്ച് പ്രചരിക്കുന്ന ഒരു ഫാന്‍സ് പോസ്റ്റ് ഇങ്ങനെയാണ്
‘ഗ്രേറ്റ് ഫാദറിന്റെ റിലീസുമായി ബന്ധപ്പെട്ട് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ പ്രമോഷന്റെ ഭാഗമായി മമ്മൂക്കയോട് കാര്യങ്ങള്‍ ആരാഞ്ഞപ്പോള്‍ മമ്മൂക്ക പറഞ്ഞൊരു കാര്യമാണ് പരമാവധി തീയറ്ററുകളില്‍ ചിത്രം റിലീസ് ശ്രമിക്കുക എന്നത് . അതിന്റെ ഭാഗമായാണ് പൂരത്തിന്റെ നിര്‍മ്മാതാവുമായി ഷാജി നടേശന്‍ ഇരു ചിത്രങ്ങളുടെയും റിലീസ് സംബന്ധമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുകയും ഗ്രേറ്റ് ഫാദര്‍ 30നും , പൂരം 31നും ധാരണയായതാണ് . എന്നാല്‍ ഓരോ ദിലീപ് ചിത്രങ്ങളുടെയും റിലീസ് തീയതി നിശ്ചയിക്കുന്ന ജ്യോത്സ്യന്റെ നിര്‍ദേശ പ്രകാരം 31 നല്ല ദിനമല്ലെന്നും മറ്റൊരു ദിവസത്തേക്ക് റിലീസ് തീയതി മാറ്റുക എന്നതാണ് ഉചിതമെന്നുമുള്ള തീരുമാനം ദിലീപ് നിര്‍മ്മാതാവിനെ അറിയിക്കുകയും ചെയ്തു . തുടര്‍ന്ന് പൂരം വിതരക്കാരുടെ ആവശ്യപ്രകാരം 30 നു ഇറക്കാന്‍ തീരുമാനിക്കുകയും ചെയ്തു . പെട്ടെന്നുള്ള ഈ മാറ്റം ഗ്രേറ്റ് ഫാദര്‍ ഗ്രാന്‍ഡ് റിലീസിന് പ്ലാന്‍ ചെയ്തിരുന്ന ഓഗസ്റ്റ് സിനിമാസിനു കണക്ക് കൂട്ടലുകള്‍ പിഴക്കുന്ന മട്ടിലെത്തിയപ്പോള്‍ പൂരത്തിന്റെ പ്രൊഡ്യൂസറുമായി ബന്ധപ്പെട്ടെങ്കിലും ശ്രമം വിഫലമായി . പിന്നീടാണ് ഷാജി ദിലീപുമായി നേരില്‍ ബന്ധപ്പെട്ടു കാര്യങ്ങള്‍ സംസാരിച്ചത് . ഷാജി നടേശന്‍ ദിലീപുമായി സംസാരിച്ചപ്പോള്‍ പറഞ്ഞത് ഇപ്രകാരമായിരുന്നു . ദി ഗ്രേറ്റ് ഫാദറിന്റെ ഹൈപ്പും മറ്റും പ്രമോഷനും കണക്കിലെടുത്ത് സിനിമ ഒരു ഗ്രാന്‍ഡ് റിലീസ് നടത്താന്‍ മമ്മൂക്കക്ക് ആഗ്രഹമുണ്ടായിരുന്നു . ഇത് മമ്മൂക്ക ഒരിക്കലും നിങ്ങളോട് പറയില്ല . ഇതിന്റെ ഫലമായി പൂരം 31 നും , ഗ്രേറ്റ് ഫാദര്‍ 30 നും നേരത്തെ ധാരണയാക്കിയതുമായിരുന്നു . എന്ത് ചെയ്യണം ദിലീപ് …!!
ചോദ്യത്തിന് ഉത്തരമായി ദിലീപ് പറഞ്ഞത് ഞാന്‍ നോക്കട്ടെ , ഞാന്‍ നിര്‍മ്മാതാവുമായ സംസാരിക്കാം ഇതൊന്നുമല്ലായിരുന്നു . ‘ ഒരു ഏട്ടന്റെ ആഗ്രഹത്തിന് അനിയന്‍ എതിര് നില്‍ക്കുമോ ഷാജിയണ്ണാ …!! ഞാന്‍ മമ്മൂക്ക എന്ന് വിളിക്കുന്നത് വിളിപ്പേര് ലക്ഷ്യം വച്ചല്ല . ശരിക്കും ഒരു ഏട്ടന്റെ സ്ഥാനം നെഞ്ചില്‍ മമ്മൂക്കക്ക് കൊടുത്ത് കൊണ്ട് തന്നെയാണ് . മാര്‍ച്ചു 31 എനിക്ക് നല്ല ദിനമല്ല . അത് കൊണ്ട് പൂരം ഏപ്രില്‍ ഒന്നിന് വാരത്തുള്ളൂ ഇത് എന്റെ ഉറപ്പാണ് ‘. ഇരുവരുടെയും സംസാരത്തിനിടയില്‍ ഗ്രേറ്റ് ഫാദര്‍ കാസ്റ്റിങ്ങുമായി ബന്ധപ്പെട്ട സമയത്ത് മമ്മൂക്ക ദിലീപിനെ പറ്റി പറഞ്ഞ ഒരു കാര്യം ( കുടുംബ കാര്യമായത് കൊണ്ട് വെക്തമാക്കുന്നില്ല ) ദിലീപിന്റെ ശബ്ദം ഇടറുന്നതിനു വരെ വഴി തെളിച്ചു എന്ന് വേണം പറയാന്‍ ..:)
എനിക്ക് ദിലീപ് ഇക്കാ ഫാന്‍സിനോട് പറയാനുള്ളത് ‘ഇതാണ് മമ്മൂക്കയും ദിലീപേട്ടനും തമ്മിലുള്ള ബന്ധത്തിന്റെ ആഴം’ . നമ്മളെ തമ്മിലടിപ്പിച്ചു ചോര കുടിക്കാന്‍ ആട്ടിന്‍ തോലിട്ട പല ചാവാലി പട്ടികളും പല സ്റ്റാറ്റസും കൊണ്ട് ഫെയ്ക്ക് ഐഡിയു മായി കറങ്ങി നടപ്പുണ്ട് . എസ്രാ റിലീസായപ്പോള്‍ ഇക്കാ ഫാന്‍സായി എ സ്രക്കിട്ട് പണിയാന്‍ നോക്കിയവര്‍ . ജാഗ്രതൈ ….:’